
കണ്ണൂര്: തലശ്ശേരി ബ്രണ്ണന് കോളേജ് പ്രിന്സിപ്പളിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില് കോളേജിലെ പത്ത് എ.ബി.വി.പി പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു. എ.ബി.വി.പി പ്രവര്ത്തകര് ഭീഷണിപ്പെടുത്തി എന്ന പ്രിന്സിപ്പാള് ഫല്ഗുനന്റെ പരാതിയില് ധര്മ്മടം പോലീസാണ് കേസെടുത്തത്. കോളേജില് എ.ബി.വി.പിയുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ഭീഷണി എന്നാണ് പരാതി.
ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില് എ.ബി.വി.പി പ്രവര്ത്തകര് തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തെ പ്രിന്സിപ്പല് പറഞ്ഞിരുന്നു. മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും വ്യാഴാഴ്ച പ്രിന്സിപ്പാള് പറഞ്ഞിരുന്നു.
ക്യാംപസിലെ എ.ബി.വി.പിയുടെ കൊടിമരം പ്രിന്സിപ്പാള് എടുത്ത് നീക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചിരുന്നു. കൊടിമരം ക്യാംപസിനു പുറത്തെത്തിച്ച് തിരികെ നടന്നു വരുന്ന പ്രിന്സിപളിനെ വിദ്യാര്ത്ഥികള് സ്വീകരിക്കുന്നതും ദൃശ്യങ്ങളില് വ്യക്തമാക്കിയിരുന്നു. എടുത്തുമാറ്റിയ കൊടിമരം പ്രവര്ത്തകര് വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് അനുമതി ഇല്ലാതെയാണെന്നും പ്രിന്സിപ്പാള് പറഞ്ഞു.
ക്യാപസില് ഏറ്റുമുട്ടലുണ്ടാക്കുന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് വിഡിയോ വൈറലായതിനു പിന്നാലെ പ്രിന്സിപ്പാള് പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരത്തിനു സമീപം എ.ബി.വി.പി കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രവര്ത്തകര് സമീപിച്ചിരുമെന്നും ക്യാപസില് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കാന് അനുമതി നല്കിയെന്നും പ്രന്സിപ്പാള് പറഞ്ഞിരുന്നു. തുടര്ന്ന് സംഘര്ഷാവസ്ഥയിലേക്ക് എത്തിയതോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല് ക്യാപസില് പോലീസിനെ കയറ്റെരുതെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് താന് കൊടിമരം നീക്കം ചെയ്ത് ക്യാംപസിന് പുറത്ത് പോലീസിന് കൈമാറിയതെന്ന് പ്രിന്സിപ്പാള് പറഞ്ഞിരുന്നു.







Comments