ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഭാരതരത്ന പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന ഈ വര്‍ഷം ജനുവരിയിലാണ് പ്രണബിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രണബ് മുഖര്‍ജിക്ക് പുറമെ ഭാരതീയ ജനസംഘം സ്ഥാപക നേതാക്കളില്‍ ഒരാളായ നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ഭാരതരത്ന സമ്മാനിച്ചിരുന്നു. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു പ്രണബ്. തെരഞ്ഞെടുപ്പിന് ശേഷം ഭാരത്രത്ന പുരസ്കാരം ഏറ്റുവാങ്ങാമെന്ന പ്രണബ് മുഖര്‍ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നേരത്തെ നടക്കേണ്ടിയിരുന്ന ചടങ്ങ് ഇപ്പോള്‍ നടത്തിയത്.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്, രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.






