
കവളപ്പാറ : ഉരുള്‍പ്പൊട്ടലില്‍ വന്‍ നാശം വിതച്ച കവളപ്പാറിയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം 40 ആയി. സൈനികന് വിഷ്ണു എസ് വിജയന്റെ മൃതദേഹമാണ് കണ്ടെത്തെിയത്. രണ്ട് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്നും ഇന്ന് കണ്ടെടുത്തത്്.
ഇനി 19 പേരെ കൂടി ഈ സ്ഥലത്ത് നിന്നും കണ്ടെത്താനുണ്ട്. പതിനാലോളം ഹിറ്റാച്ചികള്‍ വെച്ചാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത്. മഴ ഇല്ലാത്തതിനാല്‍ തിരച്ചില്‍ നടത്തുന്നതിന് ബുദ്ധിമുട്ടുകള്‍ ഇല്ല. എന്നാല്‍ ചതുപ്പ് പ്രദേശങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.
കണ്ടെത്താനുള്ള 19 പേര്‍ക്കായി ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ഹൈദരാബാദില്‍ നിന്നും ആറംഗ ശാസ്ത്രജ്ഞന്മാരുടെ സംഘം ഉടന്‍ തന്നെ കവളപ്പാറയിലെത്തും. നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുമുള്ള വിദ്ഗ്ധ സംഘം ജി പി ആറുമായി കവളപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.






