കശ്മീര്‍ അനുകൂല അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും. സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായി അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാനാണ് ആരോപണവുമായി രംഗത്തെത്തിയത്.
പാക് ആര്‍മിയുടെ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സോഷ്യല്‍ മീഡിയസെറ്റുകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മേജര്‍ ജനറല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സമൂഹിക മാധ്യമങ്ങളുടെ ഇന്ത്യന്‍ റീജിയണല്‍ ഹെഡ്ക്വാര്‍ട്ടര്‍ സ്റ്റാഫാണ് അക്കൗണ്ടുകള്‍ താത്കാലികമായി നിര്ത്തിവെപ്പിക്കുന്നതിന് പിന്നിലെന്ന് ആസിഫ് ഗഫൂര്‍ ആരോപിക്കുന്നു.
അക്കൗണ്ടുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പുതിയ കാംപയിനുകളുമായി മുന്നിട്ടിറങ്ങാനും പാക് അധികൃതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീരിനെ പിന്തുണച്ച് പോസ്റ്റ് ചെയ്തതിന് പാക് അക്കൗണ്ടുകള്‍ താത്കാലികമായി നിര്‍ത്തിവച്ചതിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും പാക് പ്രതിഷേധം നടക്കുന്നുണ്ട്.

Comments