
കൊല്‍ക്കത്ത: യുവതിയെ പഞ്ചായത്ത് അംഗം ഉള്‍പ്പെടുന്ന സംഘം കൂട്ട ബലാത്സംഗം ചെയ്ത്ു. പഞ്ചായത്ത് അംഗവും മറ്റ് മൂന്ന് പേരുമാണ് സംഭവത്തില്‍ പ്രതികള്‍. വെസ്റ്റ് ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം ഉണ്ടായത്. സര്‍ക്കാര്‍ സ്കീമില്‍ ഉള്‍പ്പെടുത്തി വീട് പണിയാനാവശ്യമായ പണം ലഭ്യമാക്കാമെന്ന് കാട്ടി യുവതിയുടെ പക്കല്‍ നിന്നും പഞ്ചായത്ത് അംഗം പണം വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് സംഭവം ഉണ്ടായത് എന്നാല്‍ പോലീസിന് പരാതി ലഭിക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. പ്രതികളായ ആരെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വയ്ക്കാനായി പണം ലഭ്യമാക്കാമെന്ന് പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്നും പഞ്ചായത്ത് അംഗം പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ വീട് നിര്‍മ്മാണം നടക്കാതെ വന്നപ്പോള്‍ യുവതി നല്കിയ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
ഒരു സ്ഥലത്ത് വെച്ച് കാണാം എന്ന ധാരണയില്‍ ഇരുവരുമെത്തി. തുടര്‍ന്ന് അവിടെയെത്തിയ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.






