
കോട്ടയം: കെവിന് വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷതന്നെ ലഭിച്ചുവെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികളില്‍ മൂന്നാലു പേര്‍ക്കെങ്കിലും വധശിക്ഷ പ്രതീക്ഷിരുന്നു. വധശിക്ഷ നല്‍കണമായിരുന്നു എന്ന അഭിപ്രായമുണ്ട്. കോടതിക്കും അന്വേഷണ സംഘത്തിനും നന്ദി-ജോസഫ് പ്രതികരിച്ചു.
പ്രതികളുടെ പ്രായം പരിഗണിച്ച് ഇളവ് നല്‍കിയതാണ്. ചാക്കോ കൂടി ശിക്ഷ അനുഭവിക്കേണ്ടതായിരുന്നു. അയാള്‍ പുറത്തായി. ചാക്കോയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. അയാളാണ് പ്രധാന ആള്.
അന്വേഷണ സംഘത്തിന്റെ കഷ്ടപ്പാടാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. എസ്.പിയും ഡി.വൈ.എസ്.പിയും മറ്റു പോലീസുകാരും ഒരുപാട് കഷ്ടപ്പെട്ടു. അവര്‍ ഒരുപാട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെ വന്നാലും 30 വര്‍ഷം ജയിലില്‍ കിടക്കുമല്ലോ. അതുതന്നെ നല്ല ശിക്ഷയാണ്.
നീനു ഇപ്പോള്‍ പഠിക്കുകയാണ്.പഠിക്കട്ടെ. സങ്കടമുണ്ടെങ്കിലും അപ്പനും സഹോദരുമെതിരെ നീനു നല്കിയ മൊഴിയാണ് നിര്‍ണായകമായതെന്നും ജോസഫ് പറഞ്ഞു.






