
ഉത്തര്‍പ്രദേശ്: ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണം എന്ന വിദ്യാര്‍ത്ഥിയുടെ അപേക്ഷ അനുവദിച്ച് സ്കൂള്‍ പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ ലീവ് ലെറ്ററിന്റെ ഉടമസ്ഥര്‍. ലീവ് ലെറ്റര്‍ വായിക്കാതെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലീവ് അനുവദിക്കുകയായിരുന്നു.
ഓഗസ്റ്റ് 20നായിരുന്നു സംഭവം. ലീവ് ലെറ്ററില്‍ ഓഗസ്റ്റ് 20 രാവിലെ പത്തു മണിക്ക് താന്‍ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്. ലെറ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം കുട്ടിയുടെ നിഷ്കളങ്കതയെ കുറിച്ച് പറയുന്നവര്‍ പ്രിന്‍സിപ്പാളിന്റെ അശ്രദ്ധയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ലെറ്റര്‍ എഴുതിയ കുട്ടിയുടെ കൂട്ടുകാര്‍ ലെറ്റര്‍ കാണാന്‍ ഇടയായതോടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
महोदय मेरा देहांत हो गया है, हाफ टाइम से अवकाश देने की कृपा करें
कानपुर के एक स्कूल में अजीबोगरीब मामला सामने आया है। यहां आठवीं कक्षा के छात्र ने अपनी ही मौत का हवाला देते हुए प्रिंसिपल से छुट्टी मांग ली। प्रिंसिपल ने आवेदन पर ग्रांटेड लिखकर छुट्टी दे दी pic.twitter.com/31WUPijRQT— fourthindianews (@fourthindianews) August 31, 2019






