നാഗ്പൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാന്തക്രൂസ് ദ്വീപില്‍ തിങ്കളാഴ്ച വരാവിലെയുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ദമ്പതികളും. നാഗ്പൂര്‍ സ്വദേശിയായ പീഡിയാട്രീഷ്യന്‍ ഡോ.സതീഷ് ഡിയോപൂജാരിയുടെ മകളും മരുമകനുമാണ് മരിച്ചത്. സ്കൂബ ഡൈവേഴ്സ് സഞ്ചരിച്ച ബോട്ട് കാലിഫോര്‍ണിയ തീരത്ത് തീപിടിച്ച് മുങ്ങുകയായിരുന്നു.
ദന്തിസ്റ്റ് ആയ സഞ്ജീരി ഡിയോപൂജാരി, ഭര്‍ത്താവ് കൗസ്തൂഭ നിര്‍മ്മല്‍ എന്നിവരാണ് മരിച്ചത്. അമേരിക്കയില്‍ ധനകാര്യ സ്ഥാപനം നടത്തുകയാണ് കൗസ്തൂഭ. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായതും അമേരിക്കയില്‍ സ്ഥിരതാമസം ആയതും.
അതേസമയം, ഇവരുടെ മരണം സംബന്ധിച്ച് യു.എസ് അധികൃതരില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. ദുരന്തത്തില്‍ 34 പേരാണ് മരിച്ചത്. ബോട്ടിലെ അഞ്ച് ജീവനക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. 33 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
ബോട്ടിന്റെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന ജീവനക്കാര്‍ ബോട്ട് തീപിടിച്ച് മുങ്ങിയതോടെ വെള്ളത്തിലേക്ക് ചാടുകയായിരുന്നൂ. ഒരു ചെറുബോട്ടില്‍ കയറി ഇവര്‍ പിന്നീട് രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടില്ല.

Comments