ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടി ഇനി രാഷ്ട്രപുത്രി. ലത മങ്കേഷ്കര്‍ക്ക് തൊണ്ണൂറു വയസ് തികയുന്ന സെപ്റ്റംബര്‍ 28 നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യന്‍ സിനിമാ പിന്നണി ഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ വിശിഷ്ട പദവി നല്കി ആദരിക്കുന്നത്.
'മോഡി ലതാജിയുടെ ശബ്ദത്തിന്റെ ആരാധകനാണ്. രാജ്യത്തിന്റെ ആകെ ശബ്ദത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവര്‍ക്ക് രാഷ്ട്രം നല്കുന്ന ആദരവാണ് ഈ പദവി.' ചടങ്ങില്‍ അവതരിപ്പിക്കാനായി ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ഒരു പ്രത്യേക ഗാനവും ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഇന്ത്യയുടെ വാനമ്പാടിയെന്ന് വിശേഷിപ്പിക്കുന്ന ലതാ മങ്കേഷ്കര്‍ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചു. 2001 ല്‍ ഭാരതരത്ന നല്‍കിയും ലതാ മങ്കേഷ്കറിനെ രാജ്യം ആദരിച്ചു.

Comments