ഇന്ന് രാത്രി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ചന്ദ്രയാന്‍ 2. 'ആ നിമിഷത്തിനായി കാത്തിരിക്കുന്നു, 15 മിനിറ്റ് ഭയങ്കരവും സങ്കീര്‍ണവുമായ അനുഭവമായിരിക്കും' എന്നാണ് ഐ.എസ്.ആര്.ഒ ചെയര്മാന് കെ ശിവന് മാധ്യമങ്ങളോട് പറഞ്ഞത്. ചന്ദ്രയാന്‍ 2 ശനിയാഴ്ച 1.30നും 2. 30നുമിടയ്ക്ക് ചന്ദ്രനിലിറങ്ങും.
വിക്രം ലാന്‍ഡറില്‍ ആറ് ചക്രങ്ങളുള്ള പ്രഗ്യാന്‍ റോവര്‍ ഉണ്ട്. ഇത് 14 ഭൗമ ദിവസങ്ങളില്‍ ചന്ദ്രനില്‍ ചുറ്റി വിവരങ്ങള്‍ ശേഖരിക്കും. പുലര്‍ച്ചെ 5 30നും 6 30ക്കുമിടയ്ക്കാണ് പ്രഗ്യാന്‍ റോവര്‍, വിക്രം ലാന്‍ഡറില്‍ നിന്ന് വേര്‍പെടുക. 'എന്റെ വയറ്റില്‍ ചിത്രശലഭങ്ങളാണ്. ആ മഹത്തായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും'. ഐ.എസ്.ആര്.ഒ ചെയര്മാന് ശിവന് മാധ്യമങ്ങളോട് പറഞ്ഞു.
'സങ്കീര്‍ണമായ 15 മിനിറ്റ്' എന്നായിരുന്നു ഐ.എസ്.ആര്.ഒ ചെയര്‍മാര്‍ ഡോ. കെ ശിവന് ഇതിനെ വിശേഷിപ്പിച്ചത്. ചന്ദ്രയാന്റെ ഭാഗമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയുടെ ഓരോ നീക്കവും സമയബന്ധിതമായി നേരത്തേ പ്രോഗ്രാം ചെയ്തവയാണ്. എന്നാല്‍ ഭൂമിയില്‍ നിന്നു നിയന്ത്രണമില്ലാതെ ലാന്‍ഡര്‍ എല്ലാം സ്വയം ചെയ്യേണ്ടതിനാലാണ് ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് ദൗത്യത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമായത്.

വിക്രം ലാന്‍ഡര്‍ വിജയകരമായി ഇറങ്ങിയാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്സ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി മാറും ഇന്ത്യ. ചന്ദ്രനില്‍ സോഫ്സ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും. മുന്‍ നിശ്ചയിച്ചതിലും 78 സെക്കന്‍ഡ്സ് നേരത്തേയായിരിക്കും ലാന്റിങ്ങ് നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചന്ദ്രയാന്‍ 2, ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന 29-ാംമത് ബഹിരാകാശ വാഹനമാണ്. ചന്ദ്രന്റെ മധ്യരേഖയുടെ 70 ഡിഗ്രീ തെക്കായാണ് ചന്ദ്രയാന്‍ 2 ഇറങ്ങുക. നാസയുടെ സര്‍വേയര്‍ 7 ആണ് ചന്ദ്രനില്‍ ഏറ്റവും ദൂരപരിധിയിലെത്തിയിട്ടുള്ളത്. 1968 ജനുവരി 20നാണ് സര്‍വേയര്‍ 7 ചന്ദ്രയാനില്‍ ലാന്‍ഡ് ചെയ്തത്.
നിലവില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതിനായി ഐഎസ്ആര്‍ഒ രണ്ട് സൈറ്റുകളാണ് കണ്ടെത്തിട്ടുള്ളത്. വിക്രം ലാന്‍ഡര്‍ പ്രാഥമിക ലാന്‍ഡിംഗ് സൈറ്റിനെ ആയിരിക്കും സമീപിക്കുക. എന്നാല്‍ സോഫ്റ്റ് ലാന്റ് ചെയ്യേണ്ട സുരക്ഷിതമായ സ്ഥലം ഉപരിതലത്തിന് 100 മീറ്റര്‍ അകലെ വച്ച് മാത്രമേ തീരുമാനിക്കു എന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സോണുകള്‍ തമ്മില്‍ 1.6 കിലോ മീറ്റര്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനു വേണ്ട നിര്‍ദേശം അപ്ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് അറിയിച്ചു. പേടകത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തൃപ്തികരമാണ്.

Comments