ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന് കശ്മീര്‍ സ്വദേശിയുടെ കത്ത്. ബന്ധം വിച്ഛേദിക്കപ്പടുന്നിന്റെ വേദന എന്താണെന്ന് എനിക്കറിയാം കാരണം എന്റെ വീടുമായി ബന്ധപ്പെട്ടിട്ട് നാളുകള്‍ ഏറെയായി- ഫൈസാന്‍ ബുഖാരിയെന്ന കശ്മീരി യുവാവ് കെ. ശിവന് എഴുതിയ കത്തില്‍ പറയുന്നു. ഐ.എസ്.ആര്.ഒ കൈവരിച്ച മികച്ച നേട്ടത്തിന് ചെയര്‍മാനും ടീമിനും അകമഴിഞ്ഞ അഭിനന്ദനം ആദ്യം അറിയിക്കുന്നു. നിങ്ങള്‍ ശരിക്കും കഠിനാദ്ധ്വാനം ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യമാകാം ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2ന് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.
ഈ ദൗത്യം വിജയിക്കണമെന്ന് താങ്കള്‍ എത്രയധികം ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. രാജ്യത്തെ അഭിമാന നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. വളരെ അടുത്ത് നില്‍ക്കുന്നവരുമായുള്ള ആശയ വിനിമയം നഷ്ടമാകുന്നത് അതീവ ദുഃഖമുണ്ടാക്കുന്നതാണ്. അത് എനിക്ക് നല്ലത് പോലെ അറിയാം. കാരണം എന്റെ അമ്മയുമായുള്ള ബന്ധം ഒരുമാസം മുമ്പാണ് എനിക്ക് നഷ്ടമായത്. ജമ്മു കശ്മീരിലെ ബുദ്ഗാമിലാണ് അമ്മയുള്ളത്. ഞാന്‍ അമ്മയോട് സംസാരിച്ചിട്ട് ആഴ്ചകളായി- ബുഖാരി പറഞ്ഞു.
അടുത്ത് നില്ക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുമ്പോള്‍ അത് നമ്മളെ വേദനിപ്പിക്കും അതാണ് താങ്കള്‍ വിങ്ങിപ്പൊട്ടിയത്. പക്ഷേ താങ്കള്‍ ഭാഗ്യവാനാണ്. കാരണം രാജ്യമൊട്ടാകെ താങ്കളെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചു. എന്നാല്‍ എന്റെ നിര്‍ഭാഗ്യം ആലോചിച്ച് നോക്കൂ. കുടുംബവുമാലുള്ള എല്ലാ ആശയവിനിമയവും നഷ്ടമായിട്ട് ആഴ്ചകളായിട്ടും ആരും ചേര്‍ത്ത് നിര്‍ത്താനില്ലെന്നും ബുഖാരി പറഞ്ഞു.
്്എന്നെപ്പോലെ കുടുംബവുമായി ആശയവിനിമയം നഷ്ടമായവരോട് പ്രധാനമന്ത്രി സംസാരിച്ചിട്ട് പോലുമില്ല. ഒരുതരത്തില്‍ നമ്മള് ഒരേതൂവല്‍ പക്ഷികളാണ്. വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ എങ്കിലും താങ്കള്‍ക്കുണ്ട്. എന്നാല്‍ എനിക്ക് എപ്പോള്‍ അത് നടക്കുമെന്ന് പോലും ധാരണയില്ല. സ്വന്തം രാജ്യത്തുള്ളവര്‍ നമ്മളെ ആശ്വസിപ്പിക്കാനില്ലാത്ത അവസ്ഥയാണ്. എനിക്കുള്ളത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളും രാജ്യവും നിങ്ങള്‍ക്കൊപ്പമുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെ തനിച്ചിരുന്ന് ഈ കത്ത് എഴുതുകയാണെന്നും ബുഖാരി കത്തില്‍ പറയുന്നു.






