
മുംബൈ : ദക്ഷിണാഫ്രിയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലനെ ടീമില്‍ ഉള്‍പ്പെടുത്തി. കെ എല്‍ രാഹുലിനെ ടീമില്‍ നിന്നും ഒഴിവാക്കി. ടെസ്റ്റില്‍ ഇനി രോഹിത് ശര്‍മ ഓപ്പണറാകും. മോശം ഫോമിലാണെങ്കിലും ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. മായങ്ക് അഗര്‍വാളിനൊപ്പം രോഹിത്താണ് ഓപ്പണ്‍ ചെയ്യുന്നത്. റിസര്‍വ് ഓപ്പണറാണ് ഗില്‍. ആദ്യമായിയാണ് ഗില്‍ ടെസ്റ്റ് ടീമില്‍ എത്തുന്നത്.
മൂന്ന് വീതം പേസര്‍മാരും സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറസ, ഇശാന്ത് ശര്‍മ.






