
തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പെരുകുന്നതിനിടയില്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ആര്‍എസ്എസിന്് വിയോജിപ്പെന്ന് റിപ്പോര്‍ട്ട്. യുവ നേതാവ് വി.വി. രാജേഷിനെയാണ് ആര്‍എസ്എസ് പ്രാദേശിക നേതൃത്വത്തിന് കൂടുതല്‍ താല്‍പ്പര്യമെന്നാണ് വിവരം. പേര് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലൂം മത്സരിക്കാന്‍ ഇല്ലെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്. പാലായിലെ വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അതിവേഗമുള്ള നീക്കമാണ് രാഷ്ട്രീയ കക്ഷികള്‍ നടത്തുന്നത്.
വട്ടിയൂര്‍ കാവില്‍ പുതിയ ആള് വരട്ടെ എന്നതാണ് ആര്‍എസ്എസ് നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഒരു പുതിയ മുഖം ആര്‍എസ്എസ് ന്യായീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ 15,000 വോട്ടുകള്‍ക്കാണ് ശശി തരൂരിനോട് തോറ്റത്. എന്നാല്‍ കഴിഞ്ഞ തവണ കുമ്മനം മത്സരിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടിന് പിന്നിലായതാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബിജെപി ജില്ല ഘടകം പിന്തുണയ്ക്കുന്നത് കുമ്മനത്തിന്റെ പേര് തന്നെയാണ്. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ എസ് സുരേഷിനും മത്സരിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കിലും അദ്ദേഹത്തിനും ആര്‍എസ്എസിന്റെ പിന്തുണ നേടാനായിട്ടില്ല. കുമ്മനം വേണോ പുതിയ സ്ഥാനാര്‍ത്ഥി വേണോ എന്ന കാര്യത്തിലുള്ള തീരുമാനം കേന്ദ്രത്തിന് വിടാനാണ് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശം.
വട്ടിയൂര്‍ കാവിലെ തെരഞ്ഞെടുപ്പ് ഏറെ കരുതലോടെയാണ് മൂന്ന് മുന്നണികളും നീങ്ങുന്നത്. സിറ്റിംഗ് സീറ്റ് നില നിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ടി എന്‍ സീമ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. മണ്ഡലത്തില്‍ ഇപ്പോള്‍ സുപരിചിതയായി മാറിയിട്ടുള്ള സീമയ്ക്ക് എതിരേ അത്രയും തന്നെ മികവുള്ള സ്ഥാാര്‍ത്ഥി വേണമെന്നതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാട്. പാലായ്ക്ക് പിന്നാലെ മറ്റിടങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തുവരുന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചൂടുപിടിച്ച ചര്‍ച്ചകളിലേക്ക് നീങ്ങും. ഒക്ടോബര്‍ 21 നാണ് വോട്ടെടുപ്പ് 24 ന് വോട്ടെണ്ണല്‍ നടക്കും.






