
ന്യൂഡല്‍ഹി : ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ബലാത്സംഗം പരാതി നല്കി പിന്നീട് അറസ്റ്റിലായ നിയമ വിദ്യാര്‍ത്ഥിനിയുടെ ജാമ്യപേക്ഷ കോടതി തള്ളി. ഇയളില്‍ നിന്നും ഭീഷണിപ്പെടുത്തി പണാന് തട്ടിാന് ശ്രമിച്ചെന്ന് കേസില്‍ ഇന്നാണ് പെണ്‍ക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദന്റെ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായി പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് പെണ്‍കുട്ടിയുടെ അറസ്റ്റ്. പെണ്‍കുട്ടി പണം ആവശ്യപ്പെട്ട് സ്വാമിക്ക് അയച്ച് സന്ദേശങ്ങളും ഫോണ്‍ കോളുകളും ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും അന്വേഷണ സംഘം പറഞ്ഞു. കൂടാതെ പെണ്‍ക്കുട്ടിയുടെ എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അന്വേഷണ സംഘം പറയുന്നു. അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ ഷാജഹാന്‍പൂരിലെ കോടതി പതിന്നാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു.
ചിന്മയാനന്ദനില്‍ നിന്ന് അഞ്ച് കോടി തട്ടാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പെണ്‍കുട്ടിക്ക് നേരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷക്കായി കോടതിയിലേക്ക് പോകുകയാണെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടിയെ വിട്ടയക്കുകയായിരുന്നു.
നേരത്തെ പെണ്‍കുട്ടിയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ദൃശ്യങ്ങള്‍ കാണിച്ച് പണം ആവശ്യപ്പെട്ടെന്ന് ചിന്മയാനന്ദ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൂന്ന് സുഹ്യത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്കെതിരെ തെളിവുകളുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. അതിനിടെ അറസ്റ്റിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത് എത്തി.
പെണ്‍കുട്ടിയെ ബലമായി വീട്ടില്‍ നിന്ന് പൊലീസ് കൊണ്ടുപോയതെന്നാണ് പിതാവിന്റെ ആരോപണം. നോട്ടീസ് ഒന്നും താരതെയാണ് കസ്റ്റഡിയില്‍ കൊണ്ടുപോയത്. സ്വാമിക്കെതിരെ എല്ലാ തെളിവുകളും നല്‍കിയതാണ്. എന്നിട്ടും പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. അതേസമയം പീഡനപരാതിയില്‍ അറസ്റ്റിലായ സ്വാമി ചിന്മയാനന്ദ് നിലവില്‍ ലൗക്നൗവിലെ ആശുപത്രിയല്‍ ചികിത്സയിലാണ്.






