
കോഴിക്കോട് : പാലായിലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ രണ്ട് വിഭാഗത്തിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് എണ്ണിയിട്ട് യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും കേരളാ കോണ്‍ഗ്രസുമായി നടന്ന തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാലാ തിരഞ്ഞെടുപ്പില്‍ പ്രതിനിധീകരിച്ച മാണി സാറിന്റെ ആത്മാവിന് എറ്റ മുറിവാണിതന്നെും മുരളീധരന് പറഞ്ഞു. കോരളാ കോണ്‍ഗ്രസും, കോണ്‍ഗ്രസും പരസ്പരം യോജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉപദേശിച്ചു. യുഡിഎഫിന്റെ വാക്ക് കേള്‍ക്കാന്‍ താല്പര്യമില്ലാത്തവരെ മുന്നണിയില്‍ നിന്ന് മാറ്റുകയേ നിര്‍വാഹമുള്ളൂ എന്ന് മുന്നറിയിപ്പ് നല്കി.
ഇനിയും തമ്മിലടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരും. കൂടാതെ അടിയന്തരമായി തന്നെ ഇരുകൂട്ടരും ഒന്നിച്ച് പോകേണ്ടതുണ്ട്.
എന്നാല്‍ ജയത്തില്‍ എല്‍ഡിഎഫ് മതിമറിഞ്ഞ് ആഘോഷിക്കേണ്ടന്നും മുരളീധരന് മുന്നറിയിപ്പ് നല്കി. ഈ സന്തേഷത്തിന് ആയുസ്സുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






