
ന്യൂഡല്‍ഹി : 25 വയസുള്ള യുവതിയുടെ അഴുകിയ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ കരവല്‍ നഗറിലെ ഓവ് ചാലിന് സമീപത്തുനിന്നും ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഓവ്ചാലിന്റെ അടുത്ത് കൂടി നടന്ന് പോയ യാത്രക്കാരന് ബാഗ് ആദ്യം കണ്ടത്.
തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അടുത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റേഷനില്‍ കാണാതായെന്ന് ലഭിച്ച പരാതികള്‍ പരിശോധിച്ച് വരികയാണ് പോലീസ്്.






