
സമയദൈര്‍ഘ്യം മൂലം കാപ്പാന് സിനിമയില്‍ നിന്നും ഒഴിവാക്കിയ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ആര്യയുടെ കഥാപാത്രം സയേഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗമാണ് യുട്യൂബില്‍ പുറത്തിറങ്ങിയത്. ആര്യയും സയേഷയും ചേര്‍ന്ന് സൂര്യയെ പറ്റിക്കുന്നതും തുടര്‍ന്ന് സത്യം വെളിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാന്‍ സാധിക്കും.
മോഹന്‍ലാലിന്റെ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിന്റെ പേരിലും പ്രിയതാരം പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പേരിലും ശ്രദ്ധേമായ ചിത്രമാണ് കാപ്പാന്. നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്പിജി ഓഫിസറായാണ് സൂര്യ എത്തിയത്. ആര്യയായിരുന്നു മറ്റൊരു പ്രധാനവേഷത്തില്‍ എത്തിയത്.






