
തൊടുപുഴ: ഇടുക്കി പൊന്മുടിയില് വൈദ്യുതി ബോര്ഡിന്റെ കൈവശമുള്ള ഭൂമി രാജാക്കാട്ട് സര്വ്വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്കിയതില് ക്രമക്കേടില്ലെന്ന് മന്ത്രി എം.എം മണി. വ്യക്തികള് ലാഭമുണ്ടാക്കാതിരിക്കാന് വേണ്ടിയാണ് സഹകരണ സംഘങ്ങള്ക്ക് ഭൂമി നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതില് ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രക്ഷോഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്ഗ്രസ്സ്.
എം.എം മണിയുടെ മകളുടെ ഭര്ത്താവ് ബി.എ കുഞ്ഞുമോനാണ് ബാങ്കിന്റെ പ്രസിഡന്റ്. 21 ഏക്കര് ഭൂമിയാണ് ബാങ്കിന് പാട്ടത്തിന് നല്കിയത്. ഇത് ക്രമവിരുദ്ധമാണെന്നും വന് അഴിമതി നടന്നിട്ടുണ്ടെന്നും മുന് ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ് ആരോപിച്ചു.
'ഹൈഡല് ടൂറിസം പദ്ധതിയുടെ ചെയര്മാന് ഞാനാണ്. വ്യക്തികള് ലാഭമുണ്ടാക്കാതിരിക്കാനാണ് സഹകരണ സംഘങ്ങള്ക്ക് നല്കാന് തീരുമാനിച്ചത്. നാട്ടില് ആര്ക്കെങ്കിലും ജോലി കിട്ടാനും അത് സഹായിക്കും. ടെന്ഡറൊക്കെ വിളിച്ചാണ് ഇതൊക്കെ ചെയ്തത്. ഇത്ര ശതമാനം വൈദ്യുതി വകുപ്പിനും പണം നല്കണമെന്നും വ്യവസ്ഥയുണ്ട്.' എം.എം മണി.
സര്ക്കാര് ഭൂമി എന്താവശ്യത്തിനു നല്കിയോ ആ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവു എന്നാണ് വ്യവസ്ഥ. ഇത് നിലനില്ക്കെയാണ് അമ്യൂസ്മെന്റ് പാര്ക്ക് നിര്മ്മാണത്തിനായി ഭൂമി വിട്ടു നല്കിയത്.
ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിനു സമീപം വൈദ്യുതി ബോര്ഡിന്റെ കൈവശം 76 ഏക്കര് സ്ഥലമുണ്ടെന്നും അതില് ഉള്പ്പെട്ട 21 ഏക്കറില് അമ്യൂസ്മെന്റ് പാര്ക്ക് തുടങ്ങാനാവുമെന്നും ഹൈഡല് ടൂറിസം സെന്റര് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതനുസരിച്ചാണ് അഞ്ചുമുതല് പത്തുവരെ കോടിരൂപ ചെവല് വരുന്ന പദ്ധതിക്കായി ടെന്ഡര് ക്ഷണിക്കാന് തീരുമാനിച്ചത്. ടെന്ഡറില് മൂന്നു സഹകരണ സംഘങ്ങള് പങ്കെടുക്കുകയും അതില് നിന്നും രജാക്കാട് സഹകരണ സംഘത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു.







Comments