
ബോളിവുഡ് താരം കങ്കണ റണൗട്ടിനെ പോലെതന്നെ സിനിമാ രംഗത്ത് അറിയപ്പെടുന്നയാളാണ് സഹോദരി രംഗോലി ചന്ദേല്‍. കങ്കണയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയും വിവാദ വിഷയങ്ങളില്‍ പ്രതികരിച്ചുമാണ് രംഗോലി വാര്‍ത്തകളില്‍ ഇടം നേടിയത്. ആസിഡ് ആക്രമത്തെ അതിജീവിച്ച കഥ കൂടി പറയാനുണ്ട് രംഗോലിക്ക്. ആക്രമത്തെ കുറിച്ചും അതിജീവനത്തെക്കുറിച്ചും ട്വിറ്ററിലൂടെ മനസ്സുതുറക്കുകയാണ് രംഗോലി.
'പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആയാള്‍ എന്റെ മുഖത്തേയ്ക്ക് ഒരു ലിറ്ററോളം വരുന്ന ആസിഡ് ഒഴിച്ചു. എന്റെ അനുജത്തിയെ മൃതപ്രായയാകും വരെ തല്ലിച്ചതച്ചു. എന്തിന് വേണ്ടി?
'പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആയാള്‍ എന്റെ മുഖത്തേയ്ക്ക് ഒരു ലിറ്ററോളം വരുന്ന ആസിഡ് ഒഴിച്ചു. എന്റെ അനുജത്തിയെ മൃതപ്രായയാകും വരെ തല്ലിച്ചതച്ചു. എന്തിന് വേണ്ടി?
എന്റെ സൗന്ദര്യം നശിച്ചുപോയി എന്ന് പറഞ്ഞ് പരിതപ്പിക്കുന്ന ഒരുപാടാളുകളുണ്ട്. നിങ്ങളുടെ കണ്മുന്നില് വച്ച് അവയവങ്ങള്‍ ഉരുകിയൊലിക്കുമ്പോള്‍ സൗന്ദര്യത്തെക്കുറിച്ച് നമ്മള് ഏറ്റവും ഒടുവില്‍ മാത്രമാണ് ആലോചിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 54 ശസ്ത്രക്രിയകള്‍. ഇന്നും എന്റെ ചെവി ശരിയാക്കാനായിട്ടില്ല.
എന്റെ ഭര്‍ത്താവാണ് ആ മുറിവുകള്‍ ഉണക്കിയത്. ആദ്ദേഹമന്ന് എന്റെ സുഹൃത്തായിരുന്നു. ഓപ്പറേഷന് തീയറ്ററുകള്‍ക്ക് മുന്നില്‍ കാത്തിരുന്നിട്ടുണ്ട് അദ്ദേഹം. സഹോദരിയം മാതാപിതാക്കളും ചേര്‍ന്നാണ് എനിക്കൊരു പുതിയ ജീവിതം നല്‍കിയത്. ഞാനിന്ന് എന്തെങ്കിലും ആയെങ്കില്‍ അതിനു കാരണം അവരാണ്. ' രംഗോലി കുറിച്ചു.
ആസിഡ് ആക്രമത്തിനു ശേഷം മൂന്നുമാസത്തോളം കണ്ണാടിയില്‍ നോക്കിയിട്ടില്ലെന്നും ഭക്ഷണം കഴിക്കാനോ നന്നായി ശ്വസിക്കാനോ സാധിച്ചിരുന്നില്ലെന്നും രംഗോലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആക്രമണത്തില്‍ രംഗോലിയുടെ ഒരു ചെവിയുടെ കേള്‍വി ശക്തി പൂര്‍ണമായും ഇല്ലാതായി. ഒരു കണ്ണിന്റെ കാഴ്ച ശക്തി 90 ശതമാനത്തോളം നശിച്ചു.







Comments