
കൊച്ചി: സൂര്യ നായകനായ തമിഴ് ചിത്രം അയനിലെ രംഗം അനുകരിച്ച് സ്വര്‍ണം കടത്തിയ മലയാളി കൊച്ചിയില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് തലയിലൊളിപ്പിച്ചത്.
സംശയം തോന്നാതിരിക്കാന്‍ തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചും അതിനു മുകളില്‍ വിഗ് വച്ചുമാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിന്റെ വിവിധ രൂപങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമായാണെന്നാണ് കസ്റ്റംസിന്റെ പക്ഷം.






