
കോട്ടയം: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈരാറ്റുപേട്ടയില്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്ന ഒരു ദുരൂഹമരണത്തെ കുറിച്ച് ഡോ.ജിനേഷ് പി.എസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മുന്‍പ് ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താനെഴൂതിയ പോസ്റ്റിന് ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഡോ. ജോര്‍ജ് സെബാസ്റ്റിയന് എഴുതിയ കമന്റ് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡോ.ജിനേഷിന്റെ പോസ്റ്റ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ ഇതൊരു കൊലപാതകശ്രമം ആയിരുന്നു എന്ന വാര്‍ത്ത വരും. അന്ന് ഇതേ രാഷ്ട്രീയ നേതാവ് ഡോക്ടര്‍ക്കെതിരെ ആരോപണം ഉന്നയിക്കുതും നമ്മുക്ക് ചിലപ്പോള്‍ കാണേണ്ടി വന്നേക്കുമെന്നും ഡോ.ജിനേഷ് പറയുന്നു.
അദ്ദേഹത്തിന്റെ കമന്റ് ഇപ്രകാരമായിരുന്നു:
''ഒരിക്കല്‍ ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഉച്ചകഴിഞ്ഞ് സമയത്ത് ഒരു 35 വയസ് ഉള്ള പുരുഷനെ ആശുപത്രിയില്‍ കൊണ്ട് വന്നു. അദ്ദേഹത്തിന് രാവിലെ മുതല്‍ ശര്‍ദ്ദി ഉണ്ടായിരുന്നു. വലിയ ഭയങ്കര ഛര്‍ദ്ദി എന്നൊന്നും പറയാന്‍ ഇല്ലായിരുന്നു. എന്നാലും അവര്‍ അടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ പോയി എന്തോ ഇഞ്ചക്ഷന് എടുത്തു. ശര്‍ദ്ദി കുറയുകയും ചെയ്തു.
പക്ഷേ, വൈകുന്നേരം ആയപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീണു.
ഹോസ്പിറ്റലില്‍ കൊണ്ട് വന്നപ്പോള്‍ അദ്ദേഹം മരിച്ച നിലയില്‍ ആയിരുന്നു.
ഞങ്ങള്‍ പോലീസില്‍ അറിയിച്ചു. കൂടെ വന്നവര്‍ പോലീസില്‍ അറിയിക്കാന്‍ സമ്മതം അല്ലായിരുന്നു. അവരോട് ചോദിക്കാതെ പോലീസിന് അറിയിച്ചു എന്ന് പറഞ്ഞ് അവിടെ ബഹളം തുടങ്ങി. 30 - 45 മിനിട്ട് കഴിഞ്ഞിട്ടും പോലീസ് വന്നില്ല.
ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങി. ആ സമയത്ത് അവിടെ ഉള്ള ഒരു വളരെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകന് (അദ്ദേഹവും ഒരു പ്രശസ്തനായ പൊതു പ്രവര്ത്തകന് ആണ്) കുറെ അധികം ആളുകളെ കൂട്ടികൊണ്ട് വന്നു, എന്നിട്ട് ബലമായി ബോഡി എടുത്തുകൊണ്ട് പോയി.
ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി. ആ മരണത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.
ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എന്തിന് നിയമ വിരുദ്ധമായ ഒരു കാര്യത്തെ പൊതുപ്രവര്ത്തകന് സഹായിക്കണം ?
ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍...
അന്ന് എന്നെ തല്ലാന്‍ തുടങ്ങിയ മഹന്‍ പിന്നെ എന്റെ അടുത്ത് മരുന്ന് വാങ്ങാന്‍ വന്നിട്ടുണ്ട്. അവന് അന്ന് എന്നെ വിളിച്ച പേരുകളില്‍ ചിലത് തിരിച്ചു വിളിച്ചാലോ എന്ന് എനിക്കും പലപ്പോളും തോന്നിയിട്ടുണ്ട്.
തല്ലാന്‍ വന്നപ്പോള്‍ എനിക്ക് അവനെക്കാള്‍ സൈസ് ഉണ്ടെന്നും ഞാന്‍ തിരിച്ചു തല്ലിയാല്‍ അവന് വാങ്ങിക്കെട്ടും എന്നും അവനു തോന്നിയത് കൊണ്ട് മാത്രം ആണ് അന്ന് ഞാന്‍ തല്ല് കൊള്ളാതെ രക്ഷപെട്ടത്.
ഈ വിവരം പോലീസില്‍ അറിയിച്ചപ്പോള്‍ അവര്‍ വന്നു ഞങ്ങടെ മൊഴി ഓക്കെ എടുത്ത് പോയി. പിന്നെ ഒന്നും നടന്നിട്ടില്ല.''
ഡോ.ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:






