ജോളി ഇഫക്ട് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ ചര്‍ച്ചയാവുകയാണ്. നടനും അഭിഭാഷകനുമായ ജോയ് ജോണ്‍ ആന്റണിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നക്. കൂടത്തായി കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ വിഷയവുമായി ബന്ധപ്പെട്ടാണ് ജോയ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
ഭാര്യ കൊണ്ടുവരുന്ന പാലില്‍ സംശയം തോന്നുന്ന ഭര്‍ത്താവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിഡിയോ പറയുന്നത്. ' ഇന്ന് മുതല്‍ നാം ഭര്ത്താക്കന്മാര് ഇങ്ങനെയാവണം.. നീ കഴിക്കും മുന്‍പ് അവള്‍ക്കും കൊടുക്കണം. അതാ നിനക്ക് നല്ലത്... ജോളി ഇഫക്ട്' എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധത നിറഞ്ഞ ഈ വിഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധവും വിമര്‍ശനവുമാണ് ഉയരുന്നത്.

സമീപകാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കണ്ടെത്തിയത്. കൊലപാതകങ്ങള്‍ തെളിഞ്ഞതിനു പിന്നാലെ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ട്രോള്‍ ഗ്രൂപ്പുകളും ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ട്രോളുകള്‍. സ്ത്രീ വിരുദ്ധ ട്രോളുകള്‍ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

Comments