
സ്റ്റോക്ക്ഹോം: 2019ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് പുരസ്കാരം. രാജ്യത്ത് സമാധാനവും രാജ്യാന്തര സഹകരണവും ഉറപ്പാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളും അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മുന്‍കൈയെടുത്തതുമാണ് അഹമ്മദ് അലിയെ പുരസ്കാര ജേതാവാക്കിയത്.
'ഒരു ഭാഗത്തുനിന്നുമാത്രം സമാധാനം ഉണ്ടാവില്ല. സമാധനത്തിനായി അബി അഹമ്മദ് അലി നീട്ടിയ കരങ്ങള്‍ എറിത്രിയ പ്രസിഡന്റ് അഫ്വെര്കി സ്വീകരിച്ചു. ഇത് രണ്ടു രാജ്യങ്ങള്‍ക്കിടയിലും സമാധാനം സ്ഥാപിക്കുന്നതിന് സഹായിച്ചു. എതേയാപ്യയിലേയും എറിത്രിയയിലേയും മുഴുവന്‍ ജനതയ്ക്കും വസ്തുതാപരമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ സഹായിക്കുമെന്ന്' നൊബേല്‍ പുരസ്കാര കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.
2018 ഏപ്രിലിലാണ് അഹമ്മദ് അലി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. എറിത്രിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തുടക്കം മുതല്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എറിത്രിയ പ്രസിഡന്റുമായുള്ള അടുത്ത ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറില്‍ എത്തിക്കുന്നതില്‍ വിജയിച്ചുവെന്നും സമിതി വിലയിരുത്തി.






