പാട്ന: ബീഹാറില്‍ മുസ്ലീം യൂത്ത് ലീഗ് ദേശീയ ജോയിന്റ് സെക്രട്ടറി സജ്ജാദ് ഹുസൈനെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ദുര്‍ഗാപൂജയ്ക്ക് ശേഷം നടന്ന വിഗ്രഹ നിമജ്ഞന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം.
സജ്ജാദ് ഹുസൈന് സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ സംസാരത്തിനിടെ ഒരു സംഘം ജയ് ശ്രീറാം, ജയ് ഭോലേ നാഥ് മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ക്രൂരമര്‍ദ്ദനത്തില്‍ പരുക്കേറ്റ സജ്ജാദ് പാട്നയിലെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാറും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും ആവശ്യപ്പെട്ടു.






