
തിരുവനന്തപുരം : ബിജെപിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒപ്പമെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചുവെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും തുഷാര്‍ പറഞ്ഞു. സാമുദായിക സംഘടനയായ എസ്.എന്‍.ഡി.പി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വോട്ട് കച്ചവടം നടത്തി ബിജെപി പാലായില്‍ തോറ്റപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്വം ബിഡിജെഎസിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നായിരുന്നു തുഷാറിന്റെ വിമര്‍ശനം.
പാലായിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹി യോഗത്തില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണില്‍ പോലും വിളിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





