
കൊച്ചി : മരട് ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ ക്രമക്കേട് കാട്ടിയ മൂന്ന് ഉദ്ദ്യേഗസ്ഥരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പിനി ഉടമ സാനി ഫ്രാന്‍സിസി, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി അഷ്റഫ്, മുന്‍ ജൂനിയര്‍ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ക്രൈം ബ്രാഞ്ച് വൈകുന്നേരത്തോടെ രേഖപ്പെടുത്തുവെന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരമാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ മുന്‍ ഉദ്ദ്യേഗസ്ഥര്ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുവാദം തേടിയിരുന്നു. സര്‍ക്കാര്‍ ഉദ്ദ്യേഗസ്ഥര്ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നതിനാലാണ് ഇത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേ അഴിമതി നിരോധിത നിയമത്തിലെ വകുപ്പുകളും പ്രതികള്‍ക്ക് എതിരെ ചുമത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഉദ്ദ്യേഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ഉടമകള്‍ ഫ്ളാറ്റ് നിര്‍മ്മാണം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.






