
നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന് ഷെയ്ന് നിഗവും തമ്മില്‍ ഉടലെടുത്ത വിവാദ സംഭവത്തില്‍ പ്രതികരണവുമായി 'വെയില്' സംവിധായകന് ശരത് മേനോന്. ഷെയ്നിന്റെ ഡേറ്റില്‍ വന്ന ചില പ്രശ്നങ്ങള്‍ കാരണം വെയ്ലിന്റെ തിരക്കഥ തിരുത്തിയിരുന്നു. നീണ്ട താടിയും മുടിയുമുള്ള ഗെറ്റപ്പിലെ ഒരു രംഗം ചിത്രീകരിക്കുന്നതിന് തൊട്ടു മുമ്പാണ് ഷെയ്ന് മുടി വെട്ടിയത്. എന്നാല്‍ ഷെയ്ന് അത് മന:പൂര്‍വം ചെയ്യുമെന്ന് താ വിശ്വസിക്കുന്നില്ലെന്നും ശരത് മേനോന് വ്യക്തമാക്കി. നിര്‍മ്മാതാവ് ജോബി ജോര്‍ജ് നടത്തിയ പത്രസമ്മേളനത്തിലാണ് ശരത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മേയ് പതിനെട്ടു മുതലാണ് ഷെയ്നുമായി ചിത്രത്തിന്റെ കരാര്‍ ഉറപ്പിച്ചതെന്ന് സംവിധായകന് പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഷെയ്നിന്റെ മറ്റൊരു സിനിമ തീര്ന്നില്ലാത്തതിനെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പോയി ഷെയ്ന്റെ മൂന്നു ദിവസത്തെ ഡേറ്റ് വാങ്ങി. പക്ഷെ താടി എടുക്കാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. എന്നാല്‍ 'വെയില്' സിനിമയില്‍ ഷെയ്നിന്റെ കഥാപാത്രം പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അത്രയും താടി സിനിമയില്‍ കാണിക്കാനും പറ്റില്ല. അതിനാല്‍ സ്ക്രിപ്റ്റില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രീകരണം നടന്നത്.
മൂന്നു ദിവസത്തിനുശേഷം ഷെയ്ന് മറ്റേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മടങ്ങുകയും ചെയ്തു. ആ പടത്തിന്റെ ഷൂട്ട് തീര്‍ന്നത് ഓഗസ്റ്റ് പത്തിനാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം ആ സിനിമയുടെ ഷൂട്ടിങ്ങ് തീര്‍ന്നാല്‍ അടുത്തത് എന്റെ ചിത്രമാണെന്നായിരുന്നു. എന്നാല്‍ ഷെയ്ന് ഇതിനിടയ്ക്ക് ഈ പറയുന്ന സിനിമയില്‍ കരാര്‍ ഒപ്പിട്ടു. അവര്‍ക്കും താടിവെച്ച കഥാപാത്രത്തെ ആയിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ വെയില് ചിത്രത്തില്‍ അടുത്ത ഷെഡ്യൂളില്‍ കഥാപാത്രം ക്ലീന്‍ ഷേവ് ആണ്. എന്നാല്‍ താടിവടിച്ചാല്‍ അവരുടെ സിനിമ മുടങ്ങുകയും ചെയ്യും. ഇതുപ്രകാരം നമ്മുടെ സിനിമയുടെ ഡേറ്റ് അവര്‍ക്കു നല്കി. പറഞ്ഞ സമയത്ത് ഷെഡ്യൂള്‍ തീര്‍ത്തു. കഴിഞ്ഞ മാസം 12-ാം തിയതി ഷെയ്ന് ആ ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ഇതുവരെ അവന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ നിര്‍മ്മാതാവ് സംസാരിച്ചത് അവരുടെ വശമാണെന്നും, ഇതാണ് സിനിമയ്ക്കു പിന്നില്‍ സംഭവിച്ചതെന്നും ശരത് മേനോന് പറഞ്ഞു.






