
ന്യൂഡല്‍ഹി : സൈനിക സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശം നല്കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 2021 - 22 അധ്യായന വര്‍ഷം മുതല്‍ തീരുമാനം നടപ്പിലാക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.
മിസോറാമിലെ ചിങ്ചിപ്പിയിലെ സൈനിക സ്കൂളില്‍ രണ്ട് വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. അത് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് കേന്ദ്രം അനുമതി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ലിംസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവേ ബേട്ടി പഠാവേ എന്ന മുദ്രാവാക്യം കൂടുതല്‍ ശക്തിപ്പെടുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇതിന് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ട് ഉദ്ദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
33 സൈനിക സ്കൂളുകളാണ് ഉള്ളത്. 2017 കേന്ദ്രസര്‍ക്കാര്‍ നടത്തിയ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ആദ്യ പടിയായിട്ടാണ് പെണ്‍കുട്ടികളെ സൈനിക സ്കൂളുകളില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിന് അനുമതി നല്‍കിയത്.






