
തൃശ്ശൂര്‍ : മഴ കനത്തതോടെ തൃശ്ശൂരിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗന്‍വാടികള്‍ക്കും സിബിഎസി സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചു.
കളക്ടറുടെ അറിയിപ്പ് :
തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്കൂളുകള്‍ക്കും തിങ്കളാഴ്ച (ഒകേ്ടാബര്‍ 21) 'ഉച്ചക്ക് ശേഷം' അവധിയായിരിക്കും.
ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.
അതേസമയം ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പലക്കാട്, മിപ്പുറം, വയനാട് എന്നീ ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകള്‍ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ ഇന്ന് കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ് കിട്ടുന്നതനുസരിച്ച് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശമുണ്ട്.






