
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന '2403 ft' എന്ന ചിത്രത്തില്‍ ടൊവിനോ തോമസും അമ്പിളി ഫെയിം തന്വി റാമും ഒന്നിക്കുന്നു. സൗബില്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് തന്വി റാം. അഖില്‍ പി ധര്മജന് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. കേരളം അതിജീവിച്ച മഹാപ്രളയമാണ് ചിത്രത്തിന്റെ പ്രമേയം.
ടൊവിനോയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് തന്വി റാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ സിനിമയുടെ വിവരം ആരാധകരുമായി പങ്കുവച്ചത്.
ചിത്രത്തിന്റെ എഡിറ്റിംഗ് മനീഷ് നാരായണനാണ് നിര്‍വഹിക്കുക. ജോമോന് ടി ജോണാണ് ഛായാഗ്രഹകന്. ഷാന്‍ റഹ്മാന് സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ജൂഡ് നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.






