
കല്‍പ്പറ്റ : സഭയും എഫ്സിസി സന്ന്യാസിനി സമൂഹവും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ ഹര്‍ജി വനിതാ കമ്മിഷന് ഉപേക്ഷിച്ചു. നാലു തവണ അവസരം നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
സാധാരണ ഗതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കിയാല് രണ്ട് അവസരങ്ങളാണ് നല്‍കുക. എന്നാല്‍, ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യവും മനസ്സിലാക്കിയാണ് നാല് അവസരം നല്‍കിയത്. എന്നാല്‍, തികച്ചും നിരുത്തരവാദപരമായാണ് വിഷയത്തില്‍ ലൂസി ഇടപെട്ടതെന്നും അധ്യക്ഷ എം.സി ജോസഫൈന് വ്യക്തമാക്കി.






