
വട്ടിയൂര്‍ക്കാവ്: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ നീക്കം ചെയ്ത് വട്ടിയൂര്‍ക്കാവിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ പ്രശാന്ത്. മണ്ഡലത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബോര്‍ഡുളും നീക്കം ചെയ്യാന്‍ വി.കെ പ്രശാന്തും എത്തി.
അമ്പതോളം എല്‍.ഡി.എഫ് പ്രവര്ത്തകരാണ്ണണ്ഡലത്തിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ രംഗത്തെത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസമാണ് പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്തത്. കൊച്ചിയിലെ വെള്ളക്കെട്ടില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോര്പ്പറേഷന്.
തിരഞ്ഞെടുപ്പിന് ഉപയോഗിച്ചുള്ള ഫ്ളക്സ് ബോര്‍ഡുകളും മറ്റ് കമാനങ്ങളുമൊക്കെ തന്നെ മാറ്റുന്ന പക്രിയ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബന്ധപ്പെട്ടവര്‍ക്ക് ഈ ബോര്‍ഡുകള്‍ എടുത്തുമാറ്റുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് റോഡിലും നടപ്പാതകളിലും അവശേഷിക്കുന്ന ബോര്‍ഡുകളും മറ്റുമാണ് നഗരസഭയുടെ ജീവനക്കാരും നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്ന ആള്‍ക്കാരും ചേര്‍ന്ന് എടുത്തുമാറ്റുന്നത്. മറ്റുപാര്‍ട്ടികള്‍ മാറ്റാത്ത ബോര്‍ഡുകള്‍ നഗരസഭ നേരിട്ട് മാറ്റും." നടപടിയെക്കുറിച്ച് വികെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
"ഞങ്ങള്‍ (എല്‍ഡിഎഫ്) ഉപയോഗിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും മറ്റും ഗ്രോ ബാഗുകളാക്കി കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ സ്വാഗതം ചെയ്ത് ജനങ്ങള്‍ തന്ന തോര്‍ത്തും ഷാളും ഒക്കെ നഗരസഭയുടെ വൃദ്ധ സദനത്തിലേക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുപോലെ ലഭിച്ച പുസ്തകങ്ങളും പേനകളുമൊക്കെ നഗരത്തിലെ അനാഥായലയങ്ങള്ക്ക് നല്‍കാനും തീരുമാനിച്ചു.
ഇത് ഒരു തുടക്കമാവട്ടെ.. എല്ലാ പാര്‍ട്ടിക്കാരും സഹകരിക്കാന്‍ തയ്യറാവണം അവര്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും മറ്റും പൊതുനിരത്തുകളില്‍ നിന്ന് മാറ്റുന്നതിന് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങലില്‍ അമ്പതിനായിരത്തില്‍ പരം ഫ്ളക്സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നഗരസഭ സജീവമായി മുന്നോട്ട് കൊണ്ടു പോകും."-വി.കെ പ്രശാന്ത്
അതേസമയം ഒക്ടോബര്‍ 21നാണ് സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലത്തിലേക്ക് വോട്ടെടുപ്പ് നടന്നത്. ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ് 6.66 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,23,804പേര് സമ്മതിദനാവാകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. തപാല്‍ വോട്ടുകള്‍ കൂടാതെയാണിത്.






