
അമ്പലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപകമായ കൃഷി നാശമുണ്ടായതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്ന നാനേകാട് പാടശേഖരത്താണ് കൃഷി നശിച്ചത്. 40 ഏക്കറുള്ള ഇവിടെ 15ഓളം ചെറുകിട കര്ഷകരാനുള്ളത്. ഒരേക്കറിന് 17,000 രൂപ വരെ ചെലവാക്കിയാണ് കൃഷിയിറക്കിയത്.
നെല്ലിന് മുഞ്ഞ രോഗം ബാധിച്ചപ്പോള്‍ അഞ്ചുതവണ മരുന്നടിച്ചതിനാല്‍ അങ്ങനേയും കര്‍ഷകര്‍ക്ക് സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. ഏതാനും ദിവസം മുമ്പുണ്ടായ കനത്ത മഴയില്‍ 20 ഏക്കറിലധികം നെല്ലാണ് താഴെ വീണുകിടന്നത്. ഇത് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഒരു മണിക്കൂര്‍ കൊയ്യാന്‍ 18,00 രൂപയാണ് വാടക. താഴെ വീണുകിടക്കുന്നത് കൊയ്യാന്‍ ഇതിലും കൂടുതല്‍ തുക ചെലവാകുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്. ഇത് കണക്കിലെടുത്ത് നഷ്ടപരിഹാരം നല്കാന് കൃഷി വകുപ്പ് തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.






