
ന്യൂഡല്‍ഹി: ഒടുവില്‍, പോലീസിന്റെ പണിമുടക്കിനും സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. അഭിഭാഷകരുടെ ആക്രമണത്തിനെതിരേ, പോലീസ് ''സേന'' തെരുവില്‍ സമരം ചെയ്തതോടെ ഡല്‍ഹി സ്തംഭിച്ചു. യൂണിഫോമണിഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ മുദ്രാവാക്യംവിളി പുകമഞ്ഞിന്റെ പിടിയിലമര്‍ന്ന തലസ്ഥാനവാസികള്‍ക്കു കൗതുകമായി. രാത്രി െവെകി പിന്‍വലിച്ചെങ്കിലും, പോലീസ് സമരം രാജ്യത്തെ ഞെട്ടിച്ചു.
തിസ് ഹസാരി കോടതിവളപ്പിലെ അഭിഭാഷകരുടെ ഗുണ്ടാവിളയാട്ടത്തിനെതിരേയാണു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പോലീസുകാര്‍ പണിമുടക്കിയത്. പോലീസുകാരുടെ കുടുംബാംഗങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്നു ഡല്‍ഹി പോലീസ് കമ്മിഷണര്‍ അമുല്യ പട്നായിക്, ജോയിന്റ് കമ്മിഷണര്‍ ദേവേഷ് ശ്രീവാസ്തവ എന്നിവര്‍ ഉറപ്പുനല്കിയതോടെ രാത്രി െവെകി സമരം പിന്‍വലിച്ചു.
ഹരിയാന, ബിഹാര്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പോലീസും ഡല്‍ഹി പോലീസിനു പിന്തുണ പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഐ.പി.എസ്. അസോസിയേഷനും പിന്തുണ അറിയിച്ചു. െവെകിട്ട് ഹരിയാന പോലീസ് പിന്തുണയുമായി ഡല്‍ഹിയിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ, സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പോലീസ് ആസ്ഥാനത്തിനു മുന്നില്‍ ''രക്ഷകരെ രക്ഷിക്കൂ'' എന്നെഴുതിയ പ്ലക്കാഡുകളുമായി വനിതകള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പോലീസുകാരാണു പ്രതിഷേധിച്ചത്.
പോലീസ് സംരക്ഷണനിയമം രൂപീകരിക്കണമെന്നതുള്പ്പെടെ 10 ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. തുടര്‍ന്ന് സമരക്കാരെ അഭിസംബോധന ചെയ്ത ഡല്‍ഹി പോലീസ് കമ്മിഷണര്‍ അമൂല്യ പട്നായിക് അച്ചടക്കം പാലിക്കാന്‍ ആഹ്വാനം ചെയ്തു. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്കു ഹാജരാകാനും നിര്‍ദേശിച്ചു. ഇതിനിടയിലും പോലീസുകാര്‍ മുദ്രാവാക്യംവിളി തുടര്‍ന്നു. ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നു ജോയിന്റ് പോലീസ് കമ്മിഷണര്‍ ദേവേഷ് ശ്രീവാസ്തവ അറിയിച്ചെങ്കിലും സമരക്കാര്‍ കൂക്കിവിളിച്ചാണു പ്രതികരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച തിസ് ഹസാരി കോടതിവളപ്പില്‍ നടന്ന സംഘട്ടനത്തില്‍ 20 പോലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. ഒരു പോലീസ് വാഹനം കത്തിച്ചു. 20 പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. എട്ട് അഭിഭാഷകര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഡല്‍ഹി െഹെക്കോടതി റിട്ട. ജസ്റ്റിസ് എസ്.പി. ഗാര്‍ഗിനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. റൗഡികളായ അഭിഭാഷകര്‍ തൊഴിലിന്റെയും കോടതിയുടെയും അന്തസ് കെടുത്തിയെന്നാരോപിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തി.
കോടതിവളപ്പിലെ സംഘട്ടനത്തെക്കുറിച്ചു ഡല്‍ഹി െഹെക്കോടതി ബാര്‍ കൗണ്‍സിലിനോടു വിശദീകരണം തേടി. വിഷയം കോടതി ഇന്നു പരിഗണിക്കും. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും റിപ്പോര്‍ട്ട് തേടി. ആഭ്യന്തരമന്ത്രി അമിത് ഷായെ വകുപ്പ് സെക്രട്ടറി സ്ഥിതിഗതികള്‍ ധരിപ്പിച്ചു. സംഭവത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന െഹെക്കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം അഭ്യര്‍ഥിച്ചു.
രാത്രിയായതോടെ കൂടുതല്‍ പോലീസുകാര്‍ സമരരംഗത്തിറങ്ങി. പോലീസുകാരെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരേ കര്‍ശനനടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നായിരുന്നു നിലപാട്. പരുക്കേറ്റ പോലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്നു ഡല്‍ഹി ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷംെവെകിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ െബെജാല് അറിയിച്ചു. പരുക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.






