
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഭക്ഷണശാലയില്‍ ദമ്പതികള്‍ക്കു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികള്‍ക്കു സമീപമെത്തിയ സംഘം അശ്ലീല പദപ്രയോഗം നടത്തുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ തലയില്‍ മദ്യക്കുപ്പികൊണ്ട് അടിച്ചു.
സോഹ്ന റോഡിലെ സെക്ടര്‍ 47ലുള്ള ഒരു ഭക്ഷണശാലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ആക്രമണദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആറു പേരുടെ സംഘമാണ് ദമ്പതികളുടെ ഭക്ഷണമേശയ്ക്കു സമീപം ചെന്ന് അവരുമായി വഴക്കുണ്ടാക്കുകയായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.






