നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം 'മൂത്തോന്' പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവര്‍ മൂത്തോന് കണ്ടിട്ട് മികച്ച പ്രതികരണമാണ് പങ്കുവെച്ചത്. അക്ബറും അമീറും മനസില്‍ നിന്ന് പോകുന്നില്ലെന്നാണ് മൂത്തോന് കണ്ടിട്ടിറങ്ങിയ പാര്‍വ്വതി പറയുന്നത്.
'മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മൂത്തോന് രണ്ടാമത്തെ തവണയും കണ്ടു. എന്താണ് അച്ഛനും അമ്മയും ചിത്രത്തെ കുറിച്ച് പറയുകയെന്ന് സംശയം ഉണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദമായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചതുമില്ല. രാവിലെ എണീറ്റപ്പോള്‍ അമ്മയിരുന്ന് ചിന്തിക്കുന്നതാണ് കണ്ടത്. 'എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോള്‍ മനമസ് നിറയെ അക്ബറും അമീറും' എന്നായിരുന്നു അമ്മ പറഞ്ഞത്'- പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയെന്നാണ് മൂത്തോന് കണ്ടിറങ്ങിയ മഞ്ജുവാര്യര്‍ പറഞ്ഞത്. 'പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു മോഹന്‍ദാസ് മൂത്തോനില്‍ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നു ചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ മൂത്തോന് കാണിച്ച് തരുന്നു. മനുഷ്യന് എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഈ സിനിമ നിങ്ങള്‍ക്ക് ഉള്ളില്‍ തട്ടുന്ന അനുഭവം തന്നെയായിരിക്കും. ഗീതുവിനും നിവിനും രാജീവ് രവിയ്ക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' മഞ്ജുവാര്യര്‍ പറഞ്ഞു.
ടൊറന്റോ ഫെസ്റ്റിവലിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Comments