
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ നാളെ ആരംഭിക്കും. നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ പകല്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെയാണ് പകല്‍ സര്‍വ്വീസ് ഇല്ലാത്തത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക. റണ്‍വേ ടാക്സികള്‍ ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ സര്‍ഫിങ് ജോലികള്‍ നടക്കുന്നത്.
ഈ സമയത്ത് വിമാനങ്ങളുടെ ലാന്‍ഡിങ് ടേക്ക് ഓഫ് നടത്തുവാന്‍ സാധിക്കുന്നതല്ല. അതുകൊണ്ട് മിഖ്യ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചത്. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. മറ്റ് എയര്‍ലൈനുകളുടെ അഹമ്മനദാബാദ്, ഡല്‍ഹി. ചെന്നൈ, മൈസൂര്‍, എന്നിവിടങ്ങളിലേക്കുള്ള ഓരേ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 3000 യാത്രക്കാരെയും 240 സര്‍വ്വീസുകളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളം കൈാര്യം ചെയ്യുന്നത്.
നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 16 മണിക്കൂറായി ചുരുങ്ങും. ഇത് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചതായും സിയാല്‍ അധികൃതര്‍ അറിയിച്ചു. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കുര്‍ മുന്നേയും രാജ്യന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുന്നേയും ചെക്ക് ഇന്‍ ചെയ്യാനാകും. വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്മാരെ കൂടി സിഐഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.






