
വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആക്ഷന്‍. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്റെ ഹോട്ട് ലുക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സ്വിം സ്യൂട്ടും ബിക്കിനയുമൊക്കെയിട്ട് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടുന്ന താരത്തിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകര്‍.
Delighted to see the response for #Action. Thank you 🙏🙏 pic.twitter.com/7f2sFy8TXl
— Tamannaah Bhatia (@tamannaahspeaks) November 17, 2019
തമന്നയില്‍ നിന്ന് ശരീര പ്രദര്‍ശനമല്ല മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു തമന്ന ഫാന്‍സ് ക്ലബ്ബ് ട്വീറ്റ് ചെയ്തത്. ആക്ഷന്‍ ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുളള തമന്നയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ആരാധകര്‍ വിമര്‍ശനം അറിയിച്ചത്. സായ് റാ നരസിംഹറെഡ്ഢിയിലേത് പോലെയുളള അഭിനയ മൂഹുര്ത്തങ്ങള് ഉളള വേഷങ്ങളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ വ്യക്തമാക്കി.
നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകര്‍ നല്കുന്ന ഉപദേശം. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുളള താരം കരിയറിന്റെ തുടക്കകാലം മുതല്‍ സിനിമകളിലെ മേനിപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു മടിയും കാണിച്ചിട്ടില്ല. എന്നാല്‍ ഗ്ലാമറും വള്‍ഗറും തമ്മിലുളള അതിര്‍വരമ്പ് നേര്‍ത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം. ചിത്രത്തില്‍ സ്പൈ ഏജന്റ് ആയി വിശാലും തമന്നയും എത്തുന്നു. മലയാളി നടി ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.






