
വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആക്ഷന്‍'. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്റെ ഹോട്ട് ലുക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പച്ച നിറമുളള ഗ്രീന്‍ ബോഡിസ്യൂട്ട് ആണ് നടിയുടെ വേഷം. അശ്ലീലം നിറഞ്ഞ അടിക്കുറിപ്പേുകളോടെയാണ് ചിത്രം വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.
ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് ഈ വസ്ത്രവുമായി അമിത ഗ്ലാമറുമായി നടി എത്തിയത്. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുളള താരം കരിയറിന്റെ തുടക്കകാലം മുതല്‍ സിനിമകളിലെ മേനിപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു മടിയും കാണിച്ചിട്ടില്ല. എന്നാല്‍ , ഇതാദ്യമായിട്ടാണ് ഇത്തരമൊരു വസ്ത്രം ധരിക്കുന്നതെന്നും അതില്‍ ആശങ്ക ഉണ്ടായിരുന്നെന്നും താരം പറയുന്നു. ഇത്തരത്തിലുളള വസ്ത്രം ധരിക്കാനുളള ശരീരം തനിക്ക് ഉണ്ടാ എന്നായിരുന്നു താരത്തിന്റെ സംശയം.
'സത്യം പറഞ്ഞാല്‍ ഇത് ധരിക്കാന്‍ വലിയ ആത്മവിശ്വാസമൊന്നും എനിക്ക് ഇല്ലായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാന്‍ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറച്ചു. അതിന് ശേഷമാണ് ഞാന്‍ ഈ വസ്ത്രം ധരിച്ചത്. നോര്‍മല്‍ സൈസില്‍ ആയിരുന്നെങ്കില്‍ എനിക്കിത് ചേരില്ലായിരുന്നു '-തമന്ന പറയുന്നു.
ഗ്ലാമര്‍ വസ്ത്രങ്ങള്‍ക്കു നിബന്ധകളൊന്നുമില്ലെങ്കിലും ലിപ്ലോക്കുകളുടെ കാര്യത്തില്‍ താരം നോ പറയും. തെന്നിന്ത്യയില്‍ ലിപ്ലോക്കുകള്ക്ക് നോ പറയുന്ന ചുരുക്കം നടമാരില്‍ ഒരാളാണ് തമന്ന. കരാര്‍ ഒപ്പിടുന്ന സിനിമയില്‍ തന്നെ താരം പ്രത്യേകം ഇത് എഴുതി ചേര്‍ക്കുകയും ചെയ്യും. കരിയറിന്റെ തുടക്കം മുതല്‍ താരം പിന്തുടരുന്ന രീതിയാണിത്. 'എന്റെ കരാറില്‍ ഒരുമാറ്റം പോലും അക്കാര്യത്തില്‍ വരുത്തിയിട്ടില്ല. ഓണ്‍സ്ക്രീനില്‍ ചുംബനമില്ല. അതില്‍ ഇനി ഒരു മാറ്റവുമില്ല' -തമന്ന കൂട്ടിചേര്‍ത്തു.
ചിത്രത്തില്‍ സ്പൈ ഏജന്റ് ആയി വിശാലും തമന്നയും എത്തുന്നു.മലയാളി നടി ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.






