ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ചരിത്ര സവിശേഷതകളേറെയാണ്. പിങ്ക് പന്തില്‍ ഡേ-നൈറ്റ് ടെസ്റ്റില്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിന്റെ ഗാലറിയും ആരാധകര്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. പിങ്ക് പന്തില്‍ ആതിഥേയര്‍ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സില്‍ തകര്‍ത്തു തരിപ്പണമാക്കിയതിനു പിന്നാലെ പിങ്ക് ടെസ്റ്റ് ആവേശം സെല്‍ഫിയില്‍ ഒതുക്കി ബിസിസിഐ പ്രസിഡന്റും കൊല്‍ക്കത്തയുടെ സ്വന്തം ദാദയുമായ സൗരവ് ഗാംഗുലിയുടെ സെല്‍ഫിയും വൈറലാകുകയാണ്.
പിന്നില്‍ നിറഞ്ഞിരിക്കുന്ന ഗാലറിയെ സാക്ഷിനിര്‍ത്തിയാണ് സൗരവ് ാംഗുലിയുടെ സെല്‍ഫി പോസ്റ്റ്. പിങ്ക് ടെസ്റ്റിനായി ഈഡനിലെ ആവേശകരമായ അന്തരീക്ഷം എന്ന് കുറിച്ചുകൊണ്ടാണ് ഗാംഗുലി സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചരിത്ര മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും ബിസിസിഐ ക്ഷണിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ഷെയ്ഖ് ഹസീനയും ചേര്‍ന്നാണ് ടെസ്റ്റ് മത്സരത്തിന് മണി മുഴക്കിയത്.

Comments