ബംഗലൂരു: പൈപ്പിടാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചത് ബംഗലൂരു ഹുലിമാവിനെ വെള്ളക്കെട്ടിലാക്കി. നിരവധി കാറുകളും ബൈക്കുകളും ഒഴുകിപ്പോയി. 250 വീടുകളില്‍ വെള്ളംകയറി. ഞായറാഴ്ചയാണ് സംഭവം.
ഹുലിമാവ് തടാകത്തിന്റെ ബണ്ട് പൊട്ടിയതാണ് വെള്ളം നഗരത്തിലേക്ക് ഇരച്ചുകയറാന്‍ ഇടയാക്കിയത്. വീടുകളില്‍ വെള്ളം കയറിയതോടെ വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും മേയര്‍ എം. ഗൗതം കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ബൃഹത് ബംഗലൂരു മഹാനഗര പാലിക (ബിബിഎംപി) അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വലിയ പമ്പുകള്‍ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന വെള്ളം താമസസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

Comments