
കൊച്ചി : നടന് ഷെയ്ന് നിഗത്തോടുള്ള കടുത്ത് നിലപാടിന് മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രെഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി രഞ്ജിത്ത്. ഷെയ്നിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഷെയ്ന് കാരണം മുടങ്ങിയ സിനിമകളുടെ നഷ്ടം തീര്‍ക്കുന്നത് വരെ നടനുമായി സഹകരിക്കില്ല എന്നുമാണ് തീരുമാനമെന്നും രഞ്ജിത്ത് പറഞ്ഞു.
രണ്ട് സിനിമകള്‍ മുടങ്ങിയതോടെ ഏഴ് കോടിയോളം രൂപ നഷ്ട്ടമായിട്ടുണ്ട്. ഇത് തിരികെ ലഭിക്കുന്നത് വരെ ഷെയ്നുമായി സഹകരിക്കേണ്ട എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നും ഷെയ്നിന്റെ പ്രായം കണക്കിലെടുത്ത് വിട്ട്വീഴ്ച്ചയ്ക്ക് തയ്യാറാകില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയ്നിന് മാത്രമല്ല പുതിയ തലമുറയില്‍ ഇത്തരത്തില്‍ പെരുമാറുന്ന താരങ്ങര്ക്ക് കൂടിയുള്ള താക്കീതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെട്ടിട്ടും ഷെയ്ന് നിഷേധപരമായിട്ടാണ് പെരുമാറിയത്. ഷെയ്നിന്റെ അമ്മ ലൊക്കേഷനില്‍ നേരിട്ടെത്തി സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. കുടംബങ്ങളും സിനിമാസംഘടനകളും ശ്രമം നടത്തിയിട്ടും ഷെയ്നിന്റെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.






