
ഇന്ത്യയുടെ സമ്പദ്ഘടനയെക്കുറിച്ച് കുറെയേറെ ചര്‍ച്ചകളും വിശകലനങ്ങളും അടുത്തിടെ നടക്കുകയുണ്ടായല്ലോ. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വിദ്വേഷത്തിന്റെ ചുവയോടെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതു കണ്ടിട്ടുണ്ട്. അതിലൊക്കെ ഒരു രാഷ്്രടീയമുണ്ട്.
എന്നാലും അത്തരം വിലയിരുത്തലുകളൊക്കെ നടക്കുന്നത് നല്ലതാണ് എന്ന നിലപാടുകാരനാണ് ഞാന്‍. ഇവിടെ ആര്‍ക്കും ഒന്നും മറച്ചുവയ്ക്കാനില്ല, ഒരാള്‍ക്കും യാതൊന്നും ഒളിച്ചുവയ്ക്കാനും കഴിയില്ലല്ലോ? എന്നാല്‍ വിശകലനങ്ങള്‍, പ്രത്യേകിച്ചും രാജ്യത്തിന്റെ സമ്പദ്ഘടനയെക്കുറിച്ചാകുമ്പോള്, അത് യാഥാര്‍ഥ്യബോധത്തോടെയാകണം. എന്തിനെയും രാഷ്്രടീയത്തിന്റെ കണ്ണുകൊണ്ടു മാത്രം കാണുമ്പോള്‍ സത്യസന്ധത െകെമോശം വരുന്നതു കാണാം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ്രെതെമാസ ജി.ഡി.പി. വളര്‍ച്ചാനിരക്ക് വന്നപ്പോഴാണ് വലിയ കോലാഹലം കണ്ടത്. അതിന്റെകൂടെ പശ്ചാത്തലത്തിലാണ് നമ്മുടെ സാമ്പത്തികസ്ഥിതി എന്താണ് എന്നുള്ള ഒരു വസ്തുതാന്വേഷണത്തിനു ശ്രമിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടുത്തിടെ ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നല്ലോ? അദ്ദേഹം വലിയ സാമ്പത്തിക പ്രതിഭയാണ്. അദ്ദേഹത്തെയൊക്കെ ചോദ്യംചെയ്യാന്‍ ആ മേഖലയില്‍ രാജ്യത്ത് കുറച്ചുപേരേ ഉണ്ടാകൂ. എന്നാല്‍, അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ തന്റെ ഭരണകാലത്ത് എന്താണ് സംഭവിച്ചത് എന്നതും ആലോചിക്കേണ്ടേ? അദ്ദേഹത്തിന്റെ കാലത്തേതുപോലെ അഴിമതി അരങ്ങേറിയ ഒരു ഭരണം രാജ്യത്ത് വേറെ ഉണ്ടായിട്ടുണ്ടോ? ആ കണക്കുകളും ചരിത്രവുമൊന്നും ആവര്‍ത്തിക്കുന്നില്ല; അത് എത്രയോ വട്ടം രാജ്യം ചര്‍ച്ചചെയ്തതാണ്.
ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ അന്നത്തെ സഹപ്രവര്‍ത്തകരും സഹയാത്രികരുമൊക്കെ ജയിലുകളിലാണെന്നു കാണുമ്പോള്‍, ജാമ്യം തേടി അലയുന്നത് കാണുമ്പോള്‍, തീര്‍ച്ചയായും പലതും രാജ്യം ഓര്ത്തുപോകുമല്ലോ. അത്തരമൊരാള്‍ ഇന്നിപ്പോള്‍ ഉപദേശിയുടെ റോളില്‍ വന്നുനിന്ന് സദാചാരം പ്രസംഗിക്കുമ്പോള്‍, എല്ലാം എല്ലാവരും അറിയുന്നുണ്ട് എന്ന് മാത്രം പറയട്ടെ.
** സൂചകങ്ങള്‍ വ്യക്തം, നില സുശക്തം
ഒരു രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എന്താണെന്നു മനസിലാക്കാന്‍ വിദഗ്ധര്‍ ചില അളവുകോലുകള്‍ നിശ്ചയിച്ചിട്ടുണ്ട്. വിദേശനാണ്യശേഖരം, ഓഹരിവിപണി, വിദേശനിക്ഷേപം, ധനക്കമ്മി പിടിച്ചുനിര്ത്തുന്നുണ്ടോ? സ്വര്‍ണശേഖരം, ഡീസലിന്റെ ഉപയോഗം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്. അതൊക്കെ പരിശോധിച്ചാല്‍ ഒരു രാജ്യം എവിടെയെത്തി നില്ക്കുന്നു എന്ന് ഏറെക്കുറെ ഒരാള്‍ക്ക് വ്യക്തമാകും. അതായത് മുങ്ങിത്താഴുന്ന നിലയിലാണോ അതോ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്. ഈ സൂചകങ്ങളെല്ലാം ഇന്ത്യയില്‍ ശക്തമായ നിലയിലാണ്. നമ്മുടെ വിദേശനാണ്യശേഖരം 412. 9 ബില്യന്യുഎസ് ഡോളറാണ് (യു.പി.എ. അധികാരമൊഴിയുമ്പോള്‍ 304. 2 ബില്യന്‍ ആയിരുന്നു). വിദേശ നിക്ഷേപം ഇപ്പോള്‍: 283. 9 ബില്യന്‍ ഡോളര്‍ ( അന്ന് 189. 5 ബില്യണ്‍ ഡോളര്‍), വിദേശകടം ജി.ഡി.പിയുടെ 19. 7 ശതമാനം ( അന്ന് 23.9 %),
ഇനി ഓഹരിവിപണിയിലേക്കു നോക്കാം. സെന്‍സെക്സ് 40, 850 പോയിന്റ്, നിഫ്റ്റി 12,043 പോയിന്റ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഉപയോഗിച്ചത് 83.5 മില്യന്‍ ടണ്‍ ഡീസലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കൂടുതല്‍. അത് ഈ വര്‍ഷവും കുറഞ്ഞിട്ടില്ല. പല മാസങ്ങളിലും ഒരു ശതമാനവര്‍ധന ഉണ്ടുതാനും. അവസാന കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഒരു രാജ്യത്തെ സാമ്പത്തിക- വാണിജ്യ ഇടപാടുകള്‍ എത്രത്തോളം സജീവമായി നടക്കുന്നു എന്നതിന് തെളിവായാണ് ഡീസല്‍ ഉപയോഗം സാധാരണ കണക്കാക്കപ്പെടാറുള്ളത്. പണപ്പെരുപ്പം 4.5 ശതമാനമായും ധനക്കമ്മി 3.3 ശതമാനമായും നമുക്ക് പിടിച്ചുനിര്‍ത്താനായി. ഇതൊക്കെ അനുകൂല ഘടകങ്ങളാണല്ലോ? സമ്പദ്ഘടന ശക്തമാണ് എന്നതുതന്നെയാണ് ഇവിടെയൊക്കെ വ്യക്തമാകുന്നത്.
വേറൊന്നുകൂടി നോക്കേണ്ടതുണ്ട്. അത് അടുത്തകാലത്തുണ്ടായ വാഹനവില്‍പ്പന സംബന്ധിച്ച കണക്കാണ്. ഇക്കഴിഞ്ഞ ഒകേ്ടാബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യ വിറ്റഴിച്ചത് 5,47,905 കാറുകളാണ്. ഇവിടെ സാമ്പത്തികമാന്ദ്യമാണ് എന്ന് പറയുന്നവര്‍ ഇതിനു മറുപടി പറയണം. മാന്ദ്യം ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നോ അവസ്ഥ?. വേറൊരു കാര്യം കൂടി സംശയാലുക്കള്‍ക്കായി സമര്‍പ്പിക്കാം. ഒക്േടാബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെ ബാങ്കുകളും എന്‍.ബി.എഫ്.സികളും നല്കിയ വായ്പയുടെ കണക്കാണത്. ഒകേ്ടാബറില്‍ കൊടുത്തത് 2,52,589 കോടി രൂപ; അടുത്ത മാസം 2,39,245 കോടിയും. ഈ വായ്പകള്‍ അനുവദിക്കുമ്പോള്‍ ചെറുകിട ഇടത്തരം കാര്‍ഷിക മേഖലകള്‍ക്കാണ് ഊന്നല്‍ നല്കപ്പെട്ടത് എന്നത് ശ്രദ്ധിക്കണം. ഇത് നമ്മുടെ സമ്പദ്ഘടനയില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നാണോ? ഇത്രയേറെ പണം വിപണിയില്‍ ഒഴുകിയെത്തിയല്ലോ? ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് ഓരോരുത്തരുടെ ആവശ്യവും തിരിച്ചടവിനുള്ള സാധ്യതയും മറ്റ് ഘടകങ്ങളുമൊക്കെ വിലയിരുത്തിയാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
** അഞ്ച് ട്രില്യന്‍ ലക്ഷ്യം
ജി.ഡി.പി. വളര്‍ച്ചയാണല്ലോ ഒരു വിഷയം. ശരിയാണ്, ഇക്കഴിഞ്ഞ ത്രൈമാസം ( ജൂെലെ- സെപ്റ്റംബര്‍) അത് 4.5 ശതമാനമായി കുറഞ്ഞു എന്നത് ശരിയാണ്. എന്നാലത് ഒരു ത്രൈമാസത്തെ മാത്രം കണക്കാണ്. ഇനിയും രണ്ടു ത്രൈമാസം (ക്വാര്‍ട്ടര്‍) കൂടി പിന്നിടാനുണ്ട്. ജി.ഡി.പി. വളര്‍ച്ച ഇതിന് മുമ്പും ചില ത്രൈമാസത്തില്‍ ഇതുപോലെ കുറഞ്ഞിട്ടുണ്ട്; എന്നാല്‍, വര്‍ഷാന്ത്യത്തെ കണക്കെടുക്കുമ്പോള്‍ വളര്‍ച്ചയുടെ പൂര്‍ണരൂപം മനസിലാകും. മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, കൃത്യമായി പറഞ്ഞാല്‍ 2012-13 ല്‍, മൂന്നും നാലും ത്രൈമാസങ്ങളില്‍ എത്ര മോശമായിരുന്നു അവസ്ഥ. 4.7%, 4. 8 % ഒക്കെയായിരുന്നു അന്ന്. യു.പി.എ. സര്‍ക്കാരിന്റെ കാലത്തെ ശരാശരി ജി.ഡി.പി. വളര്‍ച്ച 6. 39% ആയിരുന്നുവെങ്കില്‍ മോഡി യുഗത്തിലെ ആദ്യ അഞ്ചുവര്‍ഷക്കാലത്ത് 7.23% ആയി ഉയര്‍ന്നു.
ഇന്ത്യ വലിയ സ്വപ്നമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2024 ആകുമ്പോഴേക്ക് 5 ട്രില്യന്‍ സമ്പദ്വ്യവസ്ഥ ആക്കുക എന്നതാണത്. ഇത് സംജാതമായാല്‍ ലോകത്തിലെതന്നെ ഒരു പ്രധാന ഇക്കണോമിക് പവര്‍ഹൗസ് ആയി നമുക്ക് മാറാനാകും. അത് എളുപ്പമല്ല, എന്നാല്‍ അതിനുള്ള ഒരുക്കവും നീക്കവുമാണ് നടക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തേത് ഒരു പ്രതിസന്ധിയല്ല. ശുദ്ധീകരണ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള പ്രതിസന്ധികളില്‍നിന്ന് നാം കരകയറിക്കഴിഞ്ഞു എന്നാണ് ഓര്‍ക്കേണ്ടത്. അക്കാര്യം ഐ.എം.എഫ്, ലോകബാങ്ക് പോലുള്ള വിദഗ്ധസംവിധാനങ്ങള് സൂചിപ്പിച്ചിട്ടുണ്ട്. വരാനുള്ളത് ഇന്ത്യയുടെ നാളുകളാണ് എന്നര്‍ത്ഥം. ലോക സമ്പദ്ഘടന പൊതുവെ തളരുന്നതിനിടയിലും ഇന്ത്യക്ക് മികച്ച അടിത്തറ ഉണ്ടാക്കാനായത് ചെറിയ കാര്യമല്ല.
** നിര്‍മലയിലെ പ്രത്യേകത
അനവധി കേന്ദ്ര ധനകാര്യ മന്ത്രിമാരെ ഞാന്‍ കണ്ടിട്ടുണ്ട്; നിരീക്ഷിച്ചിട്ടുണ്ട്; പഠിച്ചിട്ടുമുണ്ട്. സ്വാതന്ത്ര്യം കിട്ടിയതുമുതലുള്ള പലരെയും ശ്രദ്ധയോടെ വായിച്ചറിഞ്ഞിട്ടുണ്ട്. ടി.ടി. കൃഷ്ണമാചാരി, മൊറാര്‍ജി ദേശായ്, സി. സുബ്രമണ്യം, ചരണ്‍ സിങ്, വി.പി. സിങ്, എച്ച്. എം പട്ടേല്‍, ആര്. വെങ്കിട്ടരാമന്, പ്രണബ് മുഖര്‍ജി, മന്മോഹന് സിങ്, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവരൊക്കെ ധനമന്ത്രാലയത്തിന്റെ താക്കോല്‍ സൂക്ഷിച്ചവരാണല്ലോ? അവരോടൊപ്പം വയ്ക്കാവുന്ന ഒരാളാണ് നിര്‍മല സീതാരാമന് എന്നൊന്നും അവകാശപ്പെടുന്നില്ല.
പക്ഷേ ഞാന്‍ ഇന്നത്തെ ധനമന്ത്രിയില്‍ കണ്ടിട്ടുള്ള ഒരു പ്രത്യേകതയുണ്ട്: പ്രശ്നങ്ങളെ നന്നായി പഠിക്കുന്നു, വിശകലനം ചെയ്യുന്നു, കാര്യങ്ങള്‍ മനസിലാക്കുന്നതിന് ആരുമായും ആലോചിക്കുന്നു. ഏതു ദിവസവും അവര്‍ സജീവമാണ്. പിന്നെ നമുക്കറിയാമല്ലോ, ധനമന്ത്രാലയത്തില്‍ ഒരാള്‍ മാത്രമല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. അനവധിപേര്‍, അനവധി ഘടകങ്ങള്‍ ഒന്നിച്ചാണ് പലതും നിശ്ചയിക്കുന്നത്. അവിടെ നല്ല മാതൃക കാണിക്കാന്‍ നിര്‍മല സീതാരാമന് സാധിക്കുന്നു എന്ന് കരുതുന്നയാളാണ് ഞാന്‍. എത്രയോ ദിവസം അവര്‍ ആരോടൊക്കെയുമായി കൂടിയാലോചനകള്‍ നടത്തി? രാജ്യമെമ്പാടും യാത്രനടത്തി. അടുത്തകാലത്തുണ്ടായതുപോലെ വേഗതയേറിയ തീരുമാനങ്ങള്‍ ധനവകുപ്പില്‍ വളരെ കുറച്ചേ ഉണ്ടായിട്ടുണ്ടാകൂ. ഏറ്റവുമൊടുവില്‍ ഭാരത് ബോണ്ട് പ്രഖ്യാപനംവരെ അത് എത്തിനില്‍ക്കുന്നു. ഇടയ്ക്കൊക്കെ തെറ്റ് പറ്റിയിട്ടുണ്ടാകാം; എന്നാല്‍ അബദ്ധമായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തി.
ലോക സമ്പദ്ഘടനയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മളും നയവ്യതിയാനങ്ങള് വരുത്തി. കോര്‍പ്പറേറ്റ് നികുതിഘടനയിലുണ്ടായ മാറ്റം തന്നെ ഉദാഹരണം. െചെന- അമേരിക്ക പോരിനിടയില്‍ ഇന്ത്യക്ക് എന്ത് ഗുണം എന്നാണല്ലോ ചിന്തിച്ചത്. അത് വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ കുറെയൊക്കെ ഫലവത്താകുകയും ചെയ്തു.
അതുകൊണ്ട് ആശങ്ക വേണ്ട. കര്‍ക്കശ നിലപാടുകള്‍ തുടര്‍ന്നും സര്‍ക്കാരെടുക്കും, മുന്നോട്ടുപോകും എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. അതിനൊപ്പം പരിഷ്കാരങ്ങള്‍ തുടരുകയും ചെയ്യും. ജി.എസ്.ടി, നോട്ട് നിരോധനം, ബാങ്കിങ് നിയമങ്ങളിലെ മാറ്റങ്ങള്‍, അഴിമതിക്കാര്‍ക്കെതിരായ നീക്കങ്ങള്‍, വ്യാജ കമ്പനികള്‍ അടച്ചുപൂട്ടിയത്, വിദേശത്തുനിന്ന് പണം കൊണ്ടുവന്നു കളിച്ചിരുന്നതു നിര്‍ത്തിച്ചത് ... അത്തരം നടപടികള്‍ ശക്തമായി മുന്നോട്ടുപോകുന്നത് രാജ്യത്തിനു കാണാനാകും. സംശയത്തിന് ഇവിടെ സ്ഥാനമില്ല; ഓര്‍ക്കുക, നാം ലക്ഷ്യമിട്ടിരിക്കുന്നത് അഞ്ചു ട്രില്ല്യന്‍ സമ്പദ്ഘടനയാണ്.






