
ഡെറാഡൂണ്‍ : ഉള്ളി വില ഉയരുന്നതില്‍ പ്രതിഷേധിച്ച് 30 രൂപയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു ഇത്.
നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദര്‍ മെഹ്റയുടെ വിരലാണ് മനീഷ് ബിഷ്ത് എന്നയാള്‍ കടിച്ചു മുറിച്ചത്.
എന്നാല്‍, സംഭവം വിവാദമായതോടെ മനീഷ് ബിഷ്ത് എന്നയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്തെത്തിയിട്ടുണ്ട്. ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. ഇയാള്‍ സ്ഥലത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയുന്ന കാര്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.






