
തിരുവനന്തപുരം : വിശപ്പകറ്റാന്‍ കുട്ടികള്‍ മണ്ണ് തിന്നുവെന്ന വിവാദത്തില്‍ പുതിയ വിദീകരണവുമായി ശിശുക്ഷേമ സമിതി. തിരുവനന്തപുരം കൈതമുക്കില്‍ നിന്ന് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയ കുട്ടികള്‍ മണ്ണ് വാരി തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക് പറഞ്ഞു. ബാലാവകാശ കമ്മീഷന് കണ്ടെത്തിയതാണ് ശരിയെന്നും ഒരു ഏറ്റമുട്ടലിന് ഇല്ലെന്നും ദീപക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി ദീപക് വാര്‍ത്താക്കുറിപ്പ് എഴുതിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് കൈതമുക്കില്‍ നിന്ന് പട്ടിണി മാറ്റാന്‍ വഴിയില്ലാതെ കുടുംബത്തിലെ കുട്ടികള്‍ മണ്ണ് വാരി തിന്നിരുന്നു എന്ന് ശിശുക്ഷേമ സമിതി കണ്ടെത്തിയത്. എന്നവല്‍ കുട്ടികള്‍ മണ്ണ് വാരി തിന്നത് വെറും കേട്ട് കേള്‍വി മാത്രമാണെന്നും സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്റെ വാദം. കുട്ടികള്‍ മണ്ണ് വാരി കഴിച്ചു എന്ന് പരാതിയില്‍ എഴുതി ചേര്‍ത്ത് അമ്മയില്‍ നിന്ന് ഒപ്പിട്ട് വാങ്ങി ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷന് ആരോപിച്ചിരുന്നു. ഇതിന് പിന്നലെയാണ് കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന് കണ്ടെത്തിയത്. ഇത് ശരിയെന്നാണ് ഇപ്പോര്‍ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിരിക്കുന്നത്.






