
റാഞ്ചി: രാജ്യം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകളില്‍ പിന്നിലായിരുന്ന ബിജെപി ശക്തമായി തിരിച്ചുവരുന്നു. മഹാസഖ്യത്തിന്റെ മുന്‍തൂക്കം നേരിയതാക്കി മാറ്റിക്കൊണ്ട് 35 സീറ്റുകളില്‍ ബിജെപി മുന്നില്‍. 36 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജെഎംഎം വിശാലസഖ്യത്തിന് മുന്നേറാനായിട്ടുള്ളൂ. 81 സീറ്റുകളിലെയും ഫലസൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞതവണ 42 സീറ്റുകള്‍ നേടി അഞ്ചു വര്‍ഷവും പൂര്‍ത്തിയാക്കിയ ബിജെപി ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നാണ് സൂചനകള്‍.
എസ്ജെ എസ് യു മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലും മുന്നിലുണ്ട്. അതേസമയം കഴിഞ്ഞ തവണ ഒട്ടേറെ അഴിമതിയാരോപണങ്ങളില്‍ പെട്ട മുഖ്യമന്ത്രി ബിജെപിയുടെ രഘുബര്‍ദാസ് ജംഷെഡ്പൂര്‍ ഈസ്റ്റില്‍ പിന്നിലായി. പൗരത്വ ഭേദഗതി ബില്ലിന്റെയും ദേശീയ പൗരത്വ റജിസ്റ്ററിനും എതിരേ ശക്തമായ പ്രതിഷേധം രാജ്യത്ത് നടന്നതിന്റെ പശ്ചാത്തിലത്തില്‍ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.
ഝാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാന്‍ നേരത്തേ തന്നെ ബിജെപി തീരുമാനം എടുത്തിരുന്നു. ഭരണം നില നിര്‍ത്താന്‍ ബിജെപി സഖ്യകക്ഷികളുമായി ചര്‍ച്ച തുടങ്ങിയതായിട്ടാണ് വിവരം. എജെഎസ് യു നേതാക്കളുമായി ബിജെപി ചര്‍ച്ച തുടങ്ങിയതായിട്ടാണ് വിവരം. ഇക്കാര്യത്തില്‍ ഝാര്‍ഖണ്ഡ് നേതാക്കള്‍ എസ്ജെഎസ് യു നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അമിത്ഷാ നിര്‍ദേശം നല്കിക്കഴിഞ്ഞതായിട്ടാണ് സൂചന.






