
ന്യുഡല്‍ഹി: അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിവരവകാശ പ്രവര്‍ത്തകരും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയിയുടെ ഗുവാഹത്തിയിലെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. ഈ മാസം ആദ്യമാണ് ഗൊഗോയ് അറസ്റ്റിലായത്.
വെള്ളിയാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കേ ഗൊഗോയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും യു.എ.പി.എയും പ്രകാരം കേസെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
കര്‍ഷക സംഘടനകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത് ഗൊഗോയ് ആയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ നടന്ന വ്യാപക പ്രതിഷേധത്തിനിടെയാണ് ഗൊഗോയ് അറസ്റ്റിലായത്.






