
അങ്ങ് അമേരിക്കയിലെ ബാറ്റണ്‍ റഫല്‍ ഒരു പ്രത്യേകതരം ബാര്‍ബര്‍ ഷോപ്പുണ്ട്. ലൈന്‍ 4 ലൈന്‍ എന്നാണ് പേര്. പ്രത്യേകത എന്തെന്നോ...? ഇവിടെ ഫ്രീയായി മുടിവെട്ടാം.
ഒരു നിബന്ധനയുണ്ടെന്നു മാത്രം, സൗജന്യമായി മുടിവെട്ടിക്കിട്ടണമെങ്കില്, മുടിവെട്ടുന്ന ബാര്‍ബര്‍മാര്‍ക്ക് ഉറക്കെ പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കണം.
മൂന്ന് മുതല്‍ 13 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ സൗജന്യമായി മുടി മുറിപ്പിക്കാന് അവസരം കിട്ടുന്നത്. ഓരോ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ചയാണ് ഇങ്ങനെ മുടിമുറിക്കാനുള്ള അവസരം. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ലൈന്‍ 4 ലൈന്‍ ലക്ഷ്യം വയ്ക്കുന്നത് ബാര്‍ബര്‍മാരുടെ കൂടി സാക്ഷരത വര്‍ദ്ധിപ്പിക്കുക, അവരില്‍ അറിവുണ്ടാക്കിയെടുക്കുക തുടങ്ങിയവയും കൂടിയാണ്. സാമൂഹികവും അക്കാഡമിക്കായതുമായ വളര്‍ച്ചയും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഐഡിയ പബ്ലിക് സ്കൂളാണ് ഈ പദ്ധതി നടപ്പിലാക്കാനായി മുന്നോട്ടുവന്നിട്ടുള്ളത്.






