ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ബറേലിയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മുരാരിലാല്‍, ഉമാകാന്ത് എന്നീ പ്രതികള്‍ക്കാണ് വധശിക്ഷ.
രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസ് പോലെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് നവാബ്ഗഞ്ച് കൂട്ടബലാത്സംഗം. 2016 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്.
കൃഷിയിടത്തിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. മഹേന്ദ്ര എന്നയാളുടെ കൃഷിയിടത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. രഹസ്യഭാഗങ്ങളില്‍ മരക്കമ്പ് തറച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം.






