
രാജ്കോട്ട് : ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ 100 വിക്കറ്റ് റെക്കോഡോടെ ക്ലബ്ബിലിടം നേടി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന സ്പിന്നര്‍ എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ ഓസീസ് താരം അലെക്സ് ക്യാരിയെ പുറത്താക്കിയാണ് കുല്‍ദീപ് 100 വിക്കറ്റ് നേടുന്നത്. തന്റെ 58 ാം മത്സരത്തിലാണ് താരം ഈ റെക്കോഡ് നേടുന്നത്. 76 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഹര്ഭജന് സിങ്ങിനെ പിന്നാലാക്കിയാണ് താരം തന്റെ റെക്കോഡ് നേട്ടം നേടിയത്. കൂടാതെ ഇന്ത്യക്കായി ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കുല്‍ദീപ് സ്വന്തമാക്കി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇക്കാര്യത്തില്‍ കുല്‍ദീപിന് മുന്നില്‍. മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ കുല്‍ദീപാണ് മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
രാജ്യന്താര തലത്തില്‍ റഷീദ് ഖാനാണ് ഈ നേട്ടത്തില്‍ മുന്നില്‍. 44 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. ഓസ്്ട്രേലിയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാമത്. 52 മത്സരങ്ങളില്‍ നിന്നാണ് താരം 100 വിക്കറ്റ് നേടുന്നത്.






